Strike Called off | ബോണസ് വിഷയത്തില്‍ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു

 


കണ്ണൂര്‍: (www.kvartha.com) വിഷുബോണസിനായി കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പായി. കലക്ടറുടെ ചേംബറില്‍ ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുമായി നടത്തിയ ചര്‍ചയിലാണ് അനിശ്ചിതകാലസമരം ഒത്തുതീര്‍പ്പായത്.

വിഷുവിന് തൊഴിലാളികള്‍ക്ക് 17ശതമാനം ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംയുക്ത സമരസമിതി പണിമുടക്ക് സമരം നടത്തിയത്. വ്യാഴാഴ്ച രാവിലെ നടന്ന ചര്‍ചയില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ ഇത് അംഗീകരിച്ചില്ലെങ്കിലും വൈകുന്നേരം വീണ്ടും നടന്ന ചര്‍ചയില്‍ അംഗീകരിക്കുകയായിരുന്നു.

സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് പിന്തുണയോടെയാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സമരം ഒത്തുതീര്‍പ്പായതോടെ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്വകാര്യ പമ്പുകള്‍ പണിമുടക്കിയതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്‍പിലെ ജയില്‍ വകുപ്പിന്റെ കീഴിലുളള പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഇന്ധനം നിറയ്ക്കാനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Strike Called off | ബോണസ് വിഷയത്തില്‍ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു

മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ കടുത്ത തിരക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതല്‍ കണ്ണൂരില്‍ നിന്നും വാഹനങ്ങളുടെ പ്രവാഹമാണ് മാഹിയിലേക്കുണ്ടായത്. ഫുള്‍ടാങ്ക് ഇന്ധനം നിറച്ചും കന്നാസുകളില്‍ വാങ്ങിയുമാണ് ഇവിടെ നിന്നും പലരും മടങ്ങിയത്. പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യേക്ഷപ്പെട്ടതോടെ തലശ്ശേരി, മാഹി ദേശീയ പാതയില്‍ ഗതാഗതകുരുക്കും അനുഭവപ്പെട്ടു.

Keywords:  Petrol pump workers of Kannur district called off strike over bonus issue, Kannur, News, Collector, Meeting, Petrol Pump, Bonus, Mahe, Vehicles, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia