Strike | കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
Apr 12, 2023, 22:16 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിഷുവിന് ദിവസങ്ങള്‍ ബാക്കി നില്ക്കവേ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പെട്രോള്‍ പമ്പ് തൊഴിലാളികളുടെ വിഷു ബോണസ് നിഷേധിക്കുന്ന ഉടമകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 13ന് രാവിലെ ആറു മണി മുതലാണ് പണിമുടക്ക്
പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നതായി സംയുക്ത സമരസമിതി കണ്‍വീനര്‍ എ പ്രേമരാജന്‍ അറിയിച്ചു. സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് എന്നീ സംഘടനകളാണ് പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്നത്.
വിഷു ആഘോഷത്തിനിടെയുണ്ടായ പണിമുടക്ക് സമരം വാഹന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാകും. പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് വിവിധ സംഘടനകളും പാര്‍ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷു ആഘോഷത്തിനിടെയുണ്ടായ പണിമുടക്ക് സമരം വാഹന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാകും. പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് വിവിധ സംഘടനകളും പാര്‍ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Petrol pump workers in Kannur district to go on indefinite strike, Kannur, News, Vishu, Bonus, Protest, Strike, CITU, INTUC,BMS, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

