Strike | കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

 


കണ്ണൂര്‍: (www.kvartha.com) വിഷുവിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പെട്രോള്‍ പമ്പ് തൊഴിലാളികളുടെ വിഷു ബോണസ് നിഷേധിക്കുന്ന ഉടമകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 13ന് രാവിലെ ആറു മണി മുതലാണ്  പണിമുടക്ക്

Strike | കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നതായി സംയുക്ത സമരസമിതി കണ്‍വീനര്‍ എ പ്രേമരാജന്‍ അറിയിച്ചു. സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് എന്നീ സംഘടനകളാണ് പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്നത്.

വിഷു ആഘോഷത്തിനിടെയുണ്ടായ പണിമുടക്ക് സമരം വാഹന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാകും. പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് വിവിധ സംഘടനകളും പാര്‍ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords:  Petrol pump workers in Kannur district to go on indefinite strike, Kannur, News, Vishu, Bonus, Protest, Strike, CITU, INTUC,BMS, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia