സംസ്ഥാനത്ത് ജൂലൈ 16നും 17നും പെട്രോള്‍ പമ്പുകള്‍ അടച്ചിടും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്ഥാനത്ത് ജൂലൈ 16നും 17നും പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കൊച്ചി: സംസ്ഥാനത്ത് ജൂലൈ 16നും 17നും പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പ് ഉടമകളുടെ തീരുമാനം. സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെയാണ്‌ സമരം. 

കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷ നാ  (കെഎസ്പിടിഎ) ണ് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെ (എഫ്എഐപിടി) പിന്തുണയോടെ പ്രക്ഷോഭത്തിനിറങ്ങുന്നത്. 

കേന്ദ്രസര്‍ക്കാര്‍ വിലനിര്‍ണയാവകാശം നല്‍കിയതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിബന്ധനകളില്ലാതെ പെട്രോള്‍പമ്പ് അനുവദിച്ച് അഴിമതിക്കുള്ള നീക്കമാണു നടത്തുന്നതെന്ന്‌ സംഘടന ആരോപിച്ചു. എണ്ണക്കമ്പനികളുടെ നീക്കത്തിനെതിരെ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്‍പോട്ട് പോകുമെന്ന്‌ എഫ്എഐപിടി ജോയിന്റ് സെക്രട്ടറി ആര്‍ ശബരീനാഥ് വ്യക്തമാക്കി.

Keywords: Kochi, Petrol pump, Strick, Kerala, K.S.P.T.A, F.A.I.P.T.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia