ട്രിപിൾ ലോക്ഡൗൺ മേഖലയിൽ ഹോടെലുകളുടെ പ്രവർത്തന സമയം രാത്രി 9.30 വരെയാക്കാനും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നും ആവശ്യപെട്ട് ഉടമകൾ
Aug 2, 2021, 17:20 IST
തിരുവനന്തപുരം: (www.kvartha.com 02.08.2021) ഹോടെലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹോടെൽ റെസ്റ്റൊറന്‍റ് അസോസിയേഷനാണ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ തങ്ങളുടെ ഈ ആവശ്യം കൂടി പരിഗണിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്.
ട്രിപിൾ ലോക്ഡൗൺ മേഖലയിൽ ഹോടെലുകളുടെ പ്രവർത്തന സമയം രാത്രി 9.30 വരെയാക്കണം എന്ന ആവശ്യവും അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമർപിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇക്കാര്യത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം.
keywords: News, Kerala, State, Hotel, Chief Minister, Pinarayi Vijayan, Lockdown, Petition, Petition to Chief Minister for seeking permission to sit and eat in hotels.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.