സുനന്ദയുടെ മരണം; ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
Mar 27, 2014, 16:00 IST
തിരുവനന്തപുരം: (www.kvartha.com 27.03.2014)കേന്ദ്ര മന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്നാവ ശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ മാര്‍ച്ച് 31ന് കോടതി വാദം കേള്‍ക്കും.
ജനുവരി 17 നാണ് സുനന്ദാ പുഷ്‌കറിനെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ ഭര്‍ത്താവും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ആരോപണവുമായി രംഗത്തെത്തിയതിന്റെ പിറ്റേന്നാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്.
മരണത്തില്‍ നിഗൂഢത നിലനില്‍ക്കുന്നതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മരിക്കുന്നതിനു മുമ്പ് സുനന്ദ അവസാനമായി ഫോണില്‍ സംസാരിച്ച സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധം സുനന്ദയെ അസ്വസ്ഥയാക്കിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
അതേസമയം സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. മരുന്നുകളുടെ അമിത ഉപയോഗമാകാം മരണകാരണമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത് ശശി തരൂര്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണു സുനന്ദയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇത് മരണകാരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കാന്‍ കാരണമായി . തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കുന്നതരത്തിലുള്ള വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്.
മരിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തെത്തിയ ദമ്പതികള്‍ ഡെല്‍ഹിയിലേക്ക് തിരിച്ചു പോകുന്ന അവസരത്തില്‍ വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്തുവെച്ചും വഴക്കിട്ടിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു.
കൂടാതെ ശശി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നതായി സഹായി നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, സുനന്ദ മരിക്കുന്ന ദിവസം പുലര്‍ച്ചെ നാലു മണിവരെ ഇരുവരും വഴക്കു കൂടിയിരുന്നതായുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.
സുനന്ദയുടെ ദേഹത്ത് കാണപ്പെട്ട ആഴത്തിലുള്ള മുറിവുകളും ശശി തരൂരിനെ
പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനിടയിലാണ് ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

Keywords: Petition demanding case against Tharoor for Pushkar's death filed, Thiruvananthapuram, Court, Media, Phone call, Congress, Hotel, Report, Doctor, Election-2014, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.