Pet dog | യജമാനൻ മരിച്ചതറിയാതെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുൻപിൽ കാത്തിരിപ്പുമായി വളർത്തു നായ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ജില്ലാ ആശുപത്രിയിൽ യജമാനനെ മോർചറിക്കു മുൻപിൽ കാത്തു നിൽക്കുന്ന വളർത്തുനായ കാഴ്ചക്കാരുടെ മനസിൽ നൊമ്പരമുണർത്തുന്നു. കഴിഞ്ഞ മൂന്നു മാസമായി രാമുവെന്ന് ആശുപത്രി ജീവനക്കാർ നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന ഈ നായ അവിടെയുണ്ട്. നാളുകൾക്ക് മുൻപാണ് ഈ നായ ആശുപത്രിയിലെത്തുന്നത്. എവിടെ നിന്നാണ് എത്തിയതെന്നു ആർക്കുമറിയില്ല. എന്നാൽ ഇതിന്റെ ഉടമയുടെ മൃതദേഹം ഒരു ദിവസം മോർചറിയിൽ പോസ്റ്റുമോർടത്തിനായി കൊണ്ടുവന്നിരുന്നുവെന്നും ഇതിനു ശേഷം നായ പിന്നീട് മടങ്ങി പോയിട്ടില്ലെന്നും ആശുപത്രി അറ്റൻഡറായ രാജേഷ് കാങ്കോൽ പറഞ്ഞു.
    
Pet dog | യജമാനൻ മരിച്ചതറിയാതെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുൻപിൽ കാത്തിരിപ്പുമായി വളർത്തു നായ

മൃതദേഹം മോർചറിയിലെത്തിക്കുന്നത് മുൻ വശത്തുകൂടിയാണെങ്കിലും ബന്ധുക്കൾക്ക് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടു കൊടുക്കുന്നത് പിറകുവശത്തുകൂടിയാണ്. ഇതു നായ കാണാത്തതു കാരണം തന്റെ യജമാനൻ മോർചറിയിൽ തന്നെയുണ്ടാകുമെന്ന് നായ കരുതുന്നുണ്ടാകാമെന്നും രാജേഷ് പറയുന്നു.

തുടക്കത്തിൽ ഈ നായ തിന്നാതെയും കുടിക്കാതെയും ഇരുന്ന് മെലിഞ്ഞു പോയെങ്കിലും പിന്നീട് ആശുപത്രി ജീവനക്കാരുടെ പരിചരണത്തിൽ ഉഷാറാവുകയായിരുന്നു. കണ്ണിൽ കാണുന്നതെന്തും രാമു ഭക്ഷിക്കാറില്ല. രാമുവിനായി ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ കൈയിൽ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരാറുണ്ട്. അതുകൊണ്ടു തന്നെ നല്ല ആഹാരം കഴിക്കുന്നതിനാൽ രാമു ഇപ്പോൾ സാമാന്യം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ എന്തിനാണെന്നറിയാത്ത കാത്തിരുപ്പ് ഇപ്പോഴും തുടരുകയാണ്. തന്റെ യജമാനൻ ഒരിക്കലും തിരിച്ചുവരില്ലെന്നറിയാതെ.

Keywords:  Kannur News, Malayalam News, Kannur District Hospital, Kerala News, Died, Pet dog waiting in front of Kannur district hospital without knowing that its owner is dead.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia