SWISS-TOWER 24/07/2023

മുളകുപൊടികളില്‍ കീടനാശിനിയുടെ അംശം: രണ്ട് ബ്രാന്‍ഡുകള്‍ നിരോധിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 31.05.2020) കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ബ്രാന്‍ഡുകളുടെ മുളകുപൊടി നിരോധിച്ചു. 'തനിമ, ചാംസ്' എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

മുളകുപൊടികളില്‍ കീടനാശിനിയുടെ അംശം: രണ്ട് ബ്രാന്‍ഡുകള്‍ നിരോധിച്ചു

ഈ ബ്രാന്‍ഡുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് നിരോധനം. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക് ആണ് 'തനിമ' എന്ന ബ്രാന്‍ഡിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് 'ചാംസ്' ബ്രാന്‍ഡിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്.

Keywords:  News, Kerala, Malappuram, Food, Ban, Pesticide fraction in chilli powder: Two brands banned
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia