Accidental Death | പെരുമ്പാവൂരില്‍ ടിപര്‍ ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു

 


ADVERTISEMENT

പെരുമ്പാവൂര്‍: (www.kvartha.com) എംസി റോഡില്‍ വല്ലത്ത് ടിപര്‍ ലോറി ഇടിച്ച് സ്‌കൂടറില്‍ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്റെ മകള്‍ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം. 

Accidental Death | പെരുമ്പാവൂരില്‍ ടിപര്‍ ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു

ഒക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡികല്‍ ഓഫിസറായ ക്രിസ്റ്റി ജോസ് അവിവാഹിതയാണ്. സ്‌കൂടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

പിന്നില്‍ നിന്നെത്തിയ ടിപറാണ് സ്‌കൂടറില്‍ ഇടിച്ചതെന്നാണ് വിവരം. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി വഴി കാണിക്കുന്നതിനാണ് പിതാവ് കൂടെ പോയത്. മാതാവ്: മേരി, സഹോദരങ്ങള്‍ ജെസ്റ്റി, സ്റ്റെഫിന്‍. സംസ്‌കാരം പിന്നീട് നടക്കും.


Keywords:  News, Kerala, Kerala-News, News-Malayalam, Accident-News, Perumbavoor, Woman, Doctor, Died, Lorry, Scooter, Perumbavoor: Woman doctor died as lorry collides with scooter.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia