Custody | അമിതമായി ലഹരി നല്‍കിയതിനെ തുടര്‍ന്ന് 17കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

പെരുമാതുറ: (www.kvartha.com) അമിതമായി ലഹരി നല്‍കിയതിനെ തുടര്‍ന്ന് പെരുമാതുറയില്‍ 17കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന സംഭവത്തില്‍ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമാതുറ ഫെഡറല്‍ ബാങ്കിന് സമീപം തെരുവില്‍ വീട്ടില്‍ സുല്‍ഫികര്‍ -റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (17) മരിച്ച കേസിലാണ് സുഹൃത്ത് ഫൈസല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളാണ് ഇര്‍ഫാനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഉപയോഗത്തെ കുറിച്ച് വീട്ടുകാര്‍ക്കു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പലയിടത്തുവച്ചും ലഹരിസംഘത്തോടൊപ്പം പതിനേഴുകാരനെ കണ്ടതായും കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ചെയാണ് ഇര്‍ഫാന്‍ മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സുഹൃത്തുക്കള്‍ അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് മാതാവ് റജില പരാതി നല്‍കിയിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അമിത ലഹരി ഉപയോഗംമൂലമുണ്ടായതാകാമെന്നാണ് നിഗമനം.

എന്നാല്‍ ഇര്‍ഫാന്റെ ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധന റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇര്‍ഫാനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ ക്ഷീണിതനായ നിലയില്‍ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Custody | അമിതമായി ലഹരി നല്‍കിയതിനെ തുടര്‍ന്ന് 17കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. തുടര്‍ന്ന് ചര്‍ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാര്‍ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായി ഇര്‍ഫാന്‍ ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി.

എന്നാല്‍, രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ചെയോടെ മരണം സംഭവിച്ചു. മരണകാരണം അമിത മയക്കുമരുന്ന് ഉപയോഗമാണെന്നാണ്് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനു ശേഷം ചൊവ്വാഴ്ച വൈകിട്ട് പെരുമാതുറ ജുമാ മസ്ജിദില്‍ ഖബറടക്കി.

Keywords:  Perumathura 17-year-old student's death: Friend in custody, Thiruvananthapuram, News, Drugs, Police, Custody, Hospital, Treatment, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia