Perumani | 'ഇനി ഭൂകമ്പമുണ്ടായാലും ഈ കെട്ട് നടക്കും...അത് കട്ടായം!' മജു ചിത്രം 'പെരുമാനി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി, അതീവ രസകരം
Apr 28, 2024, 19:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) മജു ചിത്രം 'പെരുമാനി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരം ടൊവിനോ തോമസാണ് ത്രസിപ്പിക്കുന്ന ട്രെയിലര്‍ റിലീസ് ചെയ്തത്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമ 'അപ്പന്‍' എന്ന ചിത്രത്തിനുശേഷം മജു സംവിധാനം ചെയ്യുന്നതാണ്. മെയ് പത്തിന് 'പെരുമാനി' തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. വലിയ രീതിയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ടീസര്‍ കലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചനയാണ് നല്‍കിയത്.
കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്തു നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടില്‍ നില്‍ക്കുന്ന പെരുമാനിക്കാരെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ട്രെയിലര്‍ ചിത്രത്തിന്റെ ഏകദേശ സാരാംശം തന്നെ നല്‍കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമ 'അപ്പന്‍' എന്ന ചിത്രത്തിനുശേഷം മജു സംവിധാനം ചെയ്യുന്നതാണ്. മെയ് പത്തിന് 'പെരുമാനി' തിയറ്ററുകളിലെത്തും.
മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യുന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ചുറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. വലിയ രീതിയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ടീസര്‍ കലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചനയാണ് നല്‍കിയത്.
പെരുമാനിക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പൊതുശകടം 'പെരുമാനി മോട്ടോഴ്‌സ്' എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പര്‍ട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. പെരുമാനീലെ കലഹങ്ങള്‍ തുടങ്ങണതും തീര്‍പ്പാക്കണതും ഈ ചായക്കടയില്‍ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളില്‍
ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവര്‍ എത്തുന്നു.
ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവര്‍ എത്തുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ് സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി എഫ് എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Keywords: Perumani Movie Official Teaser launches, Kochi, News, Perumani Movie Official Teaser, Tovino Thomas, Released, Distribution, Producer, Theatre, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.