നി­യമ­സ­ഭ അ­ല­ങ്കോ­ല­പ്പെ­ടു­മ്പോള്‍ നോ­ക്കു­കു­ത്തി­യാ­യി പെ­രു­മാ­റ്റ­ച്ചട്ടം

 


നി­യമ­സ­ഭ അ­ല­ങ്കോ­ല­പ്പെ­ടു­മ്പോള്‍ നോ­ക്കു­കു­ത്തി­യാ­യി പെ­രു­മാ­റ്റ­ച്ചട്ടം
തി­രു­വ­ന­ന്ത­പുരം: നിയ­മസ­ഭാ ന­ട­പ­ടി­കള്‍ അ­ല­ങ്കോ­ല­പ്പെ­ടുന്ന­ത് ഒ­ഴി­വാ­ക്കാ­നു­ദ്ദേ­ശിച്ചു ത­യ്യാ­റാക്കി­യ സ­മ­ഗ്ര­ പെ­രു­മാ­റ്റച്ച­ട്ടം ഫ്രീ­സ­റില്‍. നി­രവ­ധി രാ­ഷ്ട്രീ­യ വി­വാ­ദ­ങ്ങ­ളില്‍­പെ­ട്ട് പ്ര­ക്ഷു­ബ്ധ­മാ­കാ­നി­ട­യു­ള്ള ഒ­രു നി­യ­മസ­ഭാ സ­മ്മേള­നം കൂ­ടി ആ­രം­ഭി­ച്ചി­രി­ക്കെ, നാ­ലു വര്‍­ഷം മു­മ്പ് നി­യ­മ­സ­ഭ­യു­ടെ പ്രി­വി­ലേജ­സ് ആന്‍ഡ് എ­ത്തി­ക്‌­സ് ക­മ്മി­റ്റി ത­യ്യാ­റാ­ക്കി സ­ഭ­യില്‍ സ­മര്‍­പിച്ച പെ­രു­മാ­റ്റ­ച്ച­ട്ടം ഒ­രി­ക്കല്‍ പോലും ചര്‍­ച്ച­യാ­യില്ല എ­ന്ന സ­ത്യം ബാ­ക്കി­.


മാ­ത്രമല്ല, പി­ന്നീ­ടു സ­ഭ ചേര്‍­ന്ന­പ്പോ­ഴെല്ലാം ആ റി­പോര്‍­ട്ടി­ലെ ശു­പാര്‍­ശ­കള്‍ക്കും നിര്‍­ദേ­ശ­ങ്ങള്‍­ക്കും ക­ട­ക­വി­രു­ദ്ധ­മാ­യി ര­ണ്ടു പ­ക്ഷവും സ­ഭ അ­ല­ങ്കോ­ല­പ്പെ­ടു­ത്താന്‍ മു­ന്നി­ട്ടി­റ­ങ്ങു­കയും ചെ­യ്തു. ക­ഴി­ഞ്ഞ സ­ര്‍­ക്കാ­രി­ന്റെ കാ­ലത്ത്, പ­ന്ത്രണ്ടാം നി­യ­മ­സ­ഭ­യി­ലാ­ണ് പെ­രു­മാ­റ്റച്ച­ട്ടം സം­ബ­ന്ധി­ച്ച റി­പോര്‍­ട്ട് സ­മര്‍പിച്ചത്. ആ റി­പോര്‍­ട്ട് സ­ഭ­യില്‍ വ­ന്ന അ­ന്നുത­ന്നെ അന്ന­ത്തെ പ്ര­തി­പ­ക്ഷ­മാ­യി­രു­ന്ന ഇ­പ്പോഴ­ത്തെ ഭ­ര­ണപ­ക്ഷം സ­ഭാ ന­ട­പ­ടി­കള്‍ ത­ട­സ­പ്പെ­ടു­ത്തി­യി­രുന്നു.

പാര്‍­ല­മെന്റി­ലെ­യും നി­യ­മ­സ­ഭ­ക­ളി­ലെയും അം­ഗ­ങ്ങ­ള്‍­ക്കു പെ­രു­മാ­റ്റച്ച­ട്ടം ത­യ്യാ­റാ­ക്കു­ക എന്നത് ച­ണ്ഡീ­ഗ­ഡില്‍ ചേര്‍­ന്ന സ്­പീ­ക്കര്‍­മാ­രു­ടെ ദേശീ­യ സ­മ്മേ­ള­ന തീ­രു­മാ­ന­മായി­രുന്നു. അതി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ പെ­രു­മാ­റ്റച്ച­ട്ടം ത­യ്യാ­റാ­ക്കാന്‍ അന്ന­ത്തെ കേ­ര­ള നി­യ­മസ­ഭാ സ്­പീ­ക്കര്‍ കെ രാ­ധാ­കൃ­ഷ്­ണന്‍ ഇ­വി­ടു­ത്തെ സ­ഭാ പ്രി­വി­ലേജ­സ് ആന്‍ഡ് എ­ത്തി­ക്‌­സ് ക­മ്മി­റ്റി­യെ ചു­മ­ത­ല­പ്പെ­ടു­ത്തു­കയും ചെ­യ്തു. സ­മി­തി ത­യ്യാ­റാക്കി­യ റി­പോര്‍­ട്ട് സ­മ­ഗ്രവും മാ­തൃ­കാ­പ­ര­വു­മാ­യി­രുന്നു. എ­ന്നാ­ല്‍ ആരും പാ­ലി­ച്ചി­ല്ലെ­ന്നു മാ­ത്രം.

ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ശ്രീ­കോ­വിലാ­യ നിയമസ­ഭ­യു­ടെ അ­ന്ത­സി­നു ചേ­രാ­ത്ത ഒ­രു പെ­രു­മാ­റ്റവും സാ­മാ­ജി­ക­രില്‍ നി­ന്നു­ണ്ടാ­ക­രു­തെ­ന്ന് പെ­രു­മാ­റ്റ­ച്ച­ട്ട­ത്തില്‍ അ­ക്ക­മി­ട്ടു നിര്‍­ദേ­ശി­ച്ചി­രുന്നു. സ­ഭ­യു­ടെ ന­ടു­ത്ത­ള­ത്തില്‍ ഇറ­ങ്ങി ബഹ­ളം വ­യ്­ക്ക­രുത്, സ­ഭ­യ്­ക്കു­ള്ളില്‍ മു­ദ്രാ­വാക്യം വി­ളി­യ്­ക്ക­രുത്, അം­ഗ­ങ്ങള്‍ ത­മ്മില്‍ പാര്‍­ല­മെന്റ­റി അല്ലാ­ത്ത പ­ദപ്ര­യോ­ഗ­ങ്ങള്‍ പാ­ടില്ല, സ്­പീ­ക്ക­റു­ടെ ഡ­യ­സി­നു നേ­രേ കു­തി­ക്കു­കയോ ഡ­യ­സില്‍ ക­യ­റാന്‍ ശ്ര­മി­ക്കു­കയോ ചെ­യ്യ­രുത്, സ­ഭ­യ്­ക്കു­ള്ളില്‍ ബാ­ന­റു­കളോ പ്ല­ക്കാര്‍­ഡു­കളോ കൊ­ണ്ടു­വ­ര­രു­ത്, സ­ഭാ­ധ്യ­ക്ഷനാ­യ സ്­പീ­ക്കര്‍ എ­ണീ­റ്റു നില്‍­ക്കു­മ്പോള്‍ അം­ഗ­ങ്ങള്‍ ഇ­രി­ക്ക­ണ­മെ­ന്ന കീ­ഴ്‌­വഴ­ക്കം പാ­ലി­ക്ക­ണം തു­ട­ങ്ങി­യ­വ­യാ­യി­രു­ന്നു പ്ര­ധാ­ന നിര്‍­ദേ­ശങ്ങള്‍. ഇ­ത് സ­ഭ­യില്‍ വെ­ച്ച അ­ന്ന് പ്ര­തി­പ­ക്ഷം ന­ടുത്ത­ള­ത്തില്‍ ഇറ­ങ്ങി ബ­ഹ­ളം­വ­ച്ച­തി­നേ­ത്തു­ടര്‍­ന്ന് സ­ഭാ ന­ട­പ­ടി­കള്‍ നിര്‍­ത്തി­വ­യ്‌­ക്കേ­ണ്ടി­വന്നു.

പ­ന്ത്ര­ണ്ടാം നി­യ­മ­സ­ഭ­യു­ടെ കാല­ത്ത് പി­ന്നെയും പ­ലവ­ട്ടം സ­ഭ­യില്‍ ഭ­ര­ണ­പ­ക്ഷവും പ്ര­തി­പ­ക്ഷവും രൂ­ക്ഷ­മാ­യി ഏ­റ്റു­മു­ട്ടി. ഇ­പ്പോഴ­ത്തെ സര്‍­ക്കാര്‍ വ­ന്ന­ശേഷം, പ­തി­മൂ­ന്നാം നി­യ­മ­സ­ഭ­യി­ലാക­ട്ടെ മന്ത്രി മേ­ശ­യ്­ക്കു മു­ക­ളില്‍ ചാ­ടി­ക്ക­യ­റാന്‍ ശ്ര­മി­ക്കു­ന്ന ദൃ­ശ്യംവ­രെ പു­റ­ത്തു­വ­ന്നു. ഭ­ര­ണ­പ­ക്ഷ­വും പ്ര­തി­പ­ക്ഷവും ത­മ്മില്‍ അ­തി­രൂ­ക്ഷ­മാ­യ വാ­ഗ്വാ­ദവും വെല്ലു­വി­ളി­യും വാ­ടാ പോ­ടാ വി­ളി­യു­മു­ണ്ടായി. അ­പ്പോ­ഴൊന്നും ആ­രും പെ­രു­മാ­റ്റ­ച്ച­ട്ട­ത്തെ­ക്കു­റിച്ച് ഓര്‍­ത്ത­തേ­യില്ല.

ഭ­ര­ണ­പ­ക്ഷമാ­യ യു­ഡി­എ­ഫിനും പ്ര­തി­പ­ക്ഷമാ­യ എ­ല്‍­ഡി­എ­ഫിനും പോ­ര­ടി­ക്കാന്‍ നി­രവ­ധി വി­ഷ­യ­ങ്ങ­ളു­ള്ള സ­മ്മേ­ള­ന­മാ­ണ് ഇ­ന്ന് ആ­രം­ഭി­ച്ചി­രി­ക്കു­ന്നത്. അ­ന്ത­രിച്ച മുന്‍ പ്ര­ധാ­ന­മന്ത്രി ഐ കെ ഗു­ജ്‌­റാ­ളി­ന് ആ­ദ­രാ­ഞ്­ജ­ലി­കള്‍ അര്‍­പ്പി­ച്ചു സ­ഭ തി­ങ്ക­ളാഴ്ച പി­രി­ഞ്ഞെ­ങ്കി­ലും ചൊ­വ്വാഴ്­ച മു­തല്‍ സ­ഭ പ്ര­ക്ഷു­ബ്ധ­മാ­കു­മെ­ന്നു­റ­പ്പാണ്. നി­യ­മ നിര്‍­മാ­ണ­ത്തി­നു മാ­ത്ര­മാ­യി ചേ­രു­ന്ന ഈ സ­മ്മേ­ള­നം അ­ല­ങ്കോ­ല­പ്പെ­ട്ടാല്‍ അ­പ്പോഴും പെ­രു­മാ­റ്റച്ച­ട്ടം നോ­ക്കു­കു­ത്തി­യാ­കു­മെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടുന്നു.

-എ­സ്.എ. ഗ­ഫൂര്‍

Keywords:  Thiruvananthapuram, Politics, Meeting, Report, Parliament, Minister, UDF, Kerala, Malayalam News, Kerala Vartha,  Perturb in assembly while desciplinary law imposed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia