പേരൂര്‍ക്കട കൊലപാതകം; അന്വേഷണത്തിന് നാലംഗ സമിതി

 


ADVERTISEMENT

പേരൂര്‍ക്കട കൊലപാതകം; അന്വേഷണത്തിന് നാലംഗ സമിതി
തിരുവനന്തപുരം: ആന്ധ്ര സ്വദേശി വെങ്കിടേശപ്പ പേരൂരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് അധികൃതരും മാനസികാരോഗ്യ വിദഗ്ദ്ധരും അടങ്ങുന്നതാണ് സമിതി. ഫോറന്‍സിക് രംഗത്തുള്ളവരും സമിതിയില്‍ ഉണ്ടാകും.

സത്‌നാംസിങിന്റെ കൊലപാതകത്തോടെ കുപ്രസിദ്ധിയാര്‍ജിച്ച പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് വെങ്കിടേശപ്പയുടേത്. തലയിലും കഴുത്തിലുമേറ്റ ക്ഷതമാണ് വെങ്കിടേശപ്പയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.

Keywords:  Thiruvananthapuram, Investigates, Murder case, Mental Patient, Kerala, Peroorkada Murder, Malayalam News, Kerala Vartha, Peroorkada murder: Four member enquiry team
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia