സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം: 6 വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കി
Oct 9, 2013, 11:12 IST
ADVERTISEMENT
കോഴിക്കോട്: സംസ്ഥാനത്ത് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇതില്‍ കൃത്രിമം കാണിക്കുന്ന പക്ഷം ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിട്ടു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് ആറു ബസുകളുടെ പെര്‍മിറ്റ് വാഹന വകുപ്പ് റദ്ദാക്കി. നിര്‍മാണ കമ്പനികള്‍ അറിഞ്ഞുകൊണ്ട് തന്നെ സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം കാണിക്കുന്നതായുള്ള മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണു നടപടി.
അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ കയറുമ്പോള്‍ തന്നെ രണ്ടു നിമിഷം കൊണ്ട് ഡ്രൈവര്‍ക്ക് ഓണാക്കാവുന്ന വേഗപ്പൂട്ടിനെക്കുറിച്ച് വന്ന വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു.
പരിശോധന നടത്തുന്ന അവസരത്തില്‍ ഓണാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്. ഇനി മുതല്‍ കൃത്രിമം നടത്തിയ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാനാണ് അധികൃതരുടെ തീരുമാനം.
ആക്സിലറേറ്ററുമായി ബന്ധിപ്പിക്കുന്ന സ്പ്രിങ് റാഡ് കേബിളില്‍ ആണി ഉപയോഗിച്ചാണ്
കൃത്രിമം നടത്തുന്നത്. ചില കമ്പനികള്‍ പുറത്തുവിട്ട വേഗപ്പൂട്ടുകളില്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വിധത്തിലുള്ള സ്വിച്ച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വിച്ച് കൂടി പരിശോധനയില്‍ കണ്ടെത്തിയാല്‍ സീല്‍ ചെയ്യാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Also Read:
ഖാസി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
Keywords: Speed governor, Permit, Kozhikode, Vehicles, Driving Licence, Media, Report, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.