കര്‍ക്കിടക വാവിന് വീടുകളില്‍ തന്നെ പിതൃതര്‍പണ ചടങ്ങുകള്‍; നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപിംഗ് മാളുകള്‍ തുറക്കാൻ അനുമതി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.08.2021) കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപിംഗ് മാളുകള്‍ തുറക്കാൻ സർകാർ അനുമതി നൽകി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബുധനാഴ്ച മുതലാണ് കര്‍കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.
Aster_MIMS

കര്‍ക്കിടക വാവിന് വീടുകളില്‍ തന്നെ പിതൃതര്‍പണ ചടങ്ങുകള്‍; നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപിംഗ് മാളുകള്‍ തുറക്കാൻ അനുമതി

എന്നാൽ കര്‍കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പണ ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ജീവനക്കാര്‍ വര്‍ക് ഫ്രം ഹോം (കോവിഡ് ഡ്യൂടി ഉള്‍പെടെ) ഡ്യൂടിയില്‍ ഏര്‍പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  News, Thiruvananthapuram, Kerala, State, COVID-19, Lockdown, Corona, Open shopping, Restrictions, Permission to open shopping malls subject to restrictions.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia