ക്ഷേമപെന്‍ഷന്‍: 538 കോടി അനുവദിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12/08/2015) ഫെബ്രുവരി, മാര്‍ച്ച്, മേയ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഡി.ബി.റ്റി. സംവിധാനം വഴി വിതരണം ചെയ്യുന്നതിനും ഫണ്ട് മുന്‍കൂര്‍ പിന്‍വലിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിന് ട്രഷറി നിയന്ത്രണം ഉണ്ടാകില്ല. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍ എന്നിവയ്ക്കുള്ള 538 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ക്ഷേമപെന്‍ഷന്‍: 538 കോടി അനുവദിച്ചു650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍  ഓഗസ്റ്റ് 21നു മുമ്പ്  വിതരണം ചെയ്യുന്നതിന് മന്ത്രിസഭ നേരത്തേ തീരുമാനമെടുത്തിരുന്നു.

Keywords: Kerala, Pension, Permission to issue Rs.538 crore welfare pension
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia