പെരിയ ഇരട്ടക്കൊലപാതകം; എന്തുവന്നാലും സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍; കേസ് വാദിക്കാന്‍ ഡെല്‍ഹിയില്‍ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകാന്‍ നല്‍കുന്നത് 25 ലക്ഷംരൂപ
Oct 29, 2019, 12:46 IST
തിരുവനന്തപുരം: (www.kvartha.com 29.10.2019) പെരിയ ഇരട്ടക്കൊലപാതകത്തില്‍ എന്തുവന്നാലും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. കഴിഞ്ഞദിവസം കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി കേസന്വേഷണം സി ബി ഐക്ക് വിട്ടിരുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായി നിരീക്ഷിച്ച കോടതി മുഖ്യപ്രതിയുടെ മൊഴി മാത്രം കേട്ടാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയതെന്നും ഇതുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
തുടര്‍ന്ന് കേസ് വാദിക്കാന്‍ ഡെല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒറ്റത്തവണ കോടതിയില്‍ ഹാജരാകുന്നതിന് 25 ലക്ഷം രൂപയാണ് അഭിഭാഷകന് നല്‍കുന്നത്. ഇദ്ദേഹത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറാണ് കേസ് വാദിക്കാനെത്തുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്നു സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷനായ രഞ്ജിത് കുമാര്‍. ഫീസ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അഡ്വക്കറ്റ് ജനറല്‍ ഹാജരാക്കിയ കത്ത് കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ്(എം വിഭാഗം) ശരവേഗത്തിലാണ് പണം അനുവദിച്ച് ഉത്തരവിറക്കിയത്.
ഫലപ്രദമായി അന്വേഷിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെരിയ കേസില്‍ പോലീസിന്റെ കുറ്റപത്രം കോടതി റദ്ദാക്കിയത്. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും 2019 ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. ഇതു രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലയല്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്.
രാഷ്ട്രീയ സമ്മര്‍ദത്തില്‍ പോലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായോ എന്നു സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും, അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു. മുന്‍പ് ഷുഹൈബ് കൊലക്കേസ് സിബിഐക്കു വിടുന്നതിനെതിരെ വാദിക്കാന്‍ 50 ലക്ഷം രൂപ മുടക്കിയാണ് സര്‍ക്കാര്‍ അഭിഭാഷകനെ ഇറക്കുമതി ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Periya case: Govt ropes in SC lawyer for opposing CBI probe, Thiruvananthapuram, News, Politics, Murder case, CBI, High Court of Kerala, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.