പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് ആഡംബര ബൈകില്‍ നടുറോഡില്‍ അഭ്യാസപ്രകടനം നടത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ
Apr 29, 2021, 10:16 IST
തിരുവനന്തപുരം: (www.kvartha.com 29.04.2021) പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് ആഡംബര ബൈകില്‍ നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പൊലീസിന്റെ പരിശോധനയെ പരിഹസിച്ച് നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും. പൊതുനിരത്തില്‍ അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയതിന് പെരിങ്ങമല വിലേജില്‍ കരിമാന്‍കോട് മുളമൂട്ടില്‍ വീട്ടില്‍ ഹരിഹരന്‍ മകന്‍ വിഷ്ണുവാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുന്‍പ് അപകടകരമായ സാഹചര്യത്തില്‍ ഇയാള്‍ ഓടിച്ചിരുന്ന ആഡംബര ബൈക് പൊലീസ് പരിശോധിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിന് പൊലീസ് ഉപദേശിച്ചത് ഇഷ്ടപ്പെടാത്ത ഇയാളും കൂട്ടുകാരും ചേര്‍ന്ന് പാലോട് ബ്രൈമൂര്‍ റോഡില്‍ ഇടവം ഭാഗത്ത് വച്ച് ആഡംബര ബൈകില്‍ അഭ്യസ പ്രകടനങ്ങള്‍ നടത്തി മൊബൈല്‍ ഫോണില്‍ ചിത്രികരിക്കുകയും പൊലീസിന്റെ വാഹന പരിശോധന വിഡിയോയും ചേര്‍ത്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
പൊലീസിനെ പറ്റിച്ചെന്ന തരത്തില്‍ പ്രചരിപ്പിച്ച ഈ ദ്യശ്യങ്ങള്‍ പാലോട് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരിച്ചറിഞ്ഞ് യുവാവിനെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ആഡംബരബൈകും ചിത്രീകരിക്കുന്നതിന് ഉപയോഗിച്ച ഫോണും കോടതില്‍ ഹാജരാക്കി. ലൈസന്‍സ് റദ്ദാക്കാന്‍ വേണ്ടി മോടോര്‍ വെഹികിള്‍ ഡിപാര്‍ട്‌മെന്റിന് കൈമാറി. ഇടവം ഭാഗത്തും ചെല്ലഞ്ചി പാലത്തിലും മറ്റും അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതായി മുമ്പ് പരാതി ലഭിച്ചിരുന്നു. ഫോണില്‍ ചിത്രീകരിച്ച ആളിനെയും കൂടെയുണ്ടായിരുന്ന മറ്റു ബൈകുകളെപ്പറ്റിയും അന്വേഷണം നടത്തി വരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.