Controversy | ജനപ്രതിനിധികളെക്കാൾ ജനപിന്തുണ കെഎസ്ആർടിസി ഡ്രൈവർക്ക്! മേയറെയും നടിയെയും ജനം വെറുക്കുന്നോ, പിന്നിലെ സത്യമെന്ത്?

 

/ സോണി കല്ലറയ്ക്കൽ

(KVARTHA) ജനപ്രതിനിധികളെക്കാൾ പിന്തുണ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കിട്ടുന്നുവെങ്കിൽ നാം മനസിലാക്കേണ്ടത് ജനം അത്രമാത്രം ജനപ്രതിനിധികളെ വെറുക്കുന്നു എന്നല്ലേ?. ഞാൻ ഒരു ജനപ്രതിനിധയാണ് അല്ലെങ്കിൽ ഒരു സിനിമാ നടിയാണ് അതുകൊണ്ട് നിങ്ങൾ എന്നെ ബഹുമാനിച്ചേ തീരു എന്ന് ആരെങ്കിലും ശഠിച്ചാൽ അതിന് അല്പത്തരം എന്നല്ലെ പറയേണ്ടതുള്ളു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറയുന്നത് ഒരു ജനപ്രതിനിധിയായ മേയറും അവർക്കൊപ്പം ഒരു നടിയും ഒരുവശത്തും മറ്റൊരു വശത്ത് ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള പോരാട്ടമാണ്. ഇത് ഓരോ ദിവസവും ചെല്ലുന്തോറും ഒന്നിനൊന്ന് ശക്തിപ്പെട്ടുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

Controversy | ജനപ്രതിനിധികളെക്കാൾ ജനപിന്തുണ കെഎസ്ആർടിസി ഡ്രൈവർക്ക്! മേയറെയും നടിയെയും ജനം വെറുക്കുന്നോ, പിന്നിലെ സത്യമെന്ത്?

ഇവിടെ ആരുടെ ഭാഗത്താണ് ന്യായവും അന്യായവും എന്നതല്ല. മറിച്ച് , ജനപ്രതിനിധിയായ മേയറെയും അവരുടെ ഭർത്താവായ എം.എൽ.എ യെയും നടിയെയും ഉപരി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ദിവസം ചെല്ലുന്തോറും ജനപിന്തുണ ഏറുകയാണെന്നതാണ് സത്യം. മേയറുടെ പാർട്ടിക്കാരായ ചിലർ ഒഴിച്ചാൽ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ധാരാളം പേർ കെ.എസ്.ആർ.ടി. ഡ്രൈവറെ അനുകൂലിച്ച് രംഗത്ത് വരുന്നതാണ് കാണുന്നത്. തങ്ങൾ ദൈവത്തെക്കാൾ വലിയവരാണെന്ന് ചിന്തിക്കുന്ന സെലിബ്രറ്റികൾക്കുള്ള താക്കീതായി വേണം ഇതിനെ കാണാൻ. കെ.എസ്.ആർ.ടി.സി ഡ്രൈവർ മേയർ തർക്കവും അനേഷണത്തിലെ പാളിച്ചകളും ചർച്ചയാകുന്നതിനിടെ കെ.എസ്.ആർ.ടി ഡ്രൈവർ യദു മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന തന്നോട് മോശമായി സംസാരിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ് കൂടി രംഗത്ത് വന്നതോടെയാണ് വിവാദം ഒന്നുകൂടി കൊഴുത്തത്.

മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുൻപേ ഇതേ ഡ്രൈവറിൽ നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞാണ് നടി രംഗത്തെത്തിയത്. നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തൻ്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അശ്ലീലഭാഷയിൽ ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്തെന്നും നടി റോഷ്ന പറഞ്ഞു. മലപ്പുറത്ത് വച്ച് യദു വണ്ടി നിർത്തി കാറിലുണ്ടായിരുന്ന തന്നോട് വളരെ മോശമായി സംസാരിച്ചെന്ന് റോഷ്ന പറയുന്നു. അപകടകരമാം വിധമാണ് യദു വണ്ടി ഓടിച്ചതെന്നും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണയുമില്ലാതെ മോശമായ വാക്കുകൾ തന്നോട് അയാൾ പറഞ്ഞു വെന്നും റോഷ്ന പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റോഷ്ന ഈ വിവരം അറിയിച്ചത്.

ഇത് കെ.എസ്.ആർ.ടി. ഡ്രൈവർ യദു നിക്ഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ വീഡീയോയും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിൽ നടന്ന വാക്ക് തർക്കം വിവാദമായതിനു ശേഷം പെട്ടെന്ന് ഈ നടി കൂടി രംഗത്ത് വന്നത് ആരുടെയോ പ്രേരണമൂലമാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഫേസ്ബുക്ക് കുറിപ്പ് പുറത്തുവിട്ടതിനുശേഷം വളരെയധികം ട്രോളുകളും നടിക്കെതിരെയും മേയർക്കെതിരെയും വന്നുകൊണ്ടിരിക്കുന്നു. നടി റോഷ്നയുടെ പോസ്റ്റ് ഇങ്ങനെയാണ്:

'ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല . പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അത് പോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി. കൂടെ സ്ഥലം എംവിഡിയും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും.

ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും …കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ …. സ്ലോ മൂവിങ് ആയിരുന്നു. ഇതേ കെഎസ്ആര്‍ടിസി ബസ്, വളരേ വേഗത്തിൽ പല വണ്ടികളെയും, മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പോകാൻ സൈഡ് കൊടുക്കാൻ പോലും സൈഡ് ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി … ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ആയ ഏരിയ ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആര്‍ടിസിക്ക് പുറകിൽ തന്നെ എത്തി ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ , അപകട മേഖല പതുക്കെ പോകുക എന്ന ബോര്‍ഡുകള്‍ എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആര്‍ടിസി ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ബോണ്‍ അടിച്ചു…

വെരി ഫാസ്റ്റ്ലി എനിക്ക് റിപ്ലെ കിട്ടി. അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി കളിക്കാൻ ഇറങ്ങി വന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു …ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്.

ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല. കെഎസ്ആര്‍ടിസി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡ് ആക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് എവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡ് ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു …. അകലെ നിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ടായിരുന്നു … ഞാൻ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പോലീസുകാർ സംസാരിച്ചു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു.

ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് തിരുവനന്തപുരം വണ്ടി ആയത് കൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു … ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല. ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവും ഇല്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. ഇങ്ങനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്.

ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും കെഎസ്ആര്‍ടിസി ബസിന്റെ ഫോട്ട് എടുത്തു വെക്കില്ലല്ലോ'.

ഈ പോസ്റ്റ് വന്നതിനുശേഷം ധാരാളം തെറിവിളികളാണ് ഉയരുന്നത്. വെറുതെ പബ്ലിസിറ്റി ഉണ്ടാക്കാൻ നടി കാണിക്കുന്ന ഒരു നാടകമാണ് ഇതെന്ന് വ്യാഖ്യാനിക്കുന്നവർ ഏറെയാണ്. മേയർ ആര്യയെയും സച്ചിൻ ദേവ് എം.എൽ.എ യെയും ഭരണകക്ഷി പാർട്ടിയെയും തൃപ്തിപ്പെടുത്താനുള്ള നടിയുടെ അടവ് ആണ് ഇതെന്ന് പറയുന്നുവരുമുണ്ട്. ഇത്ര നാളും എന്തെടുക്കുകയായിരുന്നു. ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നതിൽ നല്ല ദുരൂഹതയുണ്ട് എന്ന് നടിയോട് ചോദിക്കുന്നവരും കുറവ് അല്ല. ഇത്തരം കള്ളക്കഥകൾ ഇനിയും വരും. സ്ത്രീകൾക്ക്‌ കിട്ടുന്ന പ്രത്യക പരിഗണന ഇത്തരക്കാർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നവരും കുറവല്ല. മുമ്പ് സരിതയും സ്വപ്നയും വന്നതാണ് പലരും എടുത്തുകാണിക്കുന്നത്. എന്തായാലും ഒരു കാര്യം സത്യം. ജനങ്ങൾക്ക് ഇപ്പോൾ ജനപ്രതിനിധികളിലും സെലിബ്രറ്റികളിലും വിശ്വാസം അശേഷം ഇല്ലാതായിരിക്കുന്നു. ഇത് ഇക്കൂട്ടർ മനസിലാക്കി പുനർവിചിന്തനം ചെയ്യുകയാണ് വേണ്ടത്.

Keywords: Politics, Arya Rajendran, KSRTC bus driver, Controversy, Peoples, Thiruvananthapuram, Social Media, Post, Mayor, Celebrities, Roshna Ann Roy, Facebook, MVD, Motor Department,  People's support for KSRTC driver than the people's representatives!.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia