ജനകീയ സമരം വിജയിച്ചു: പ്ലാച്ചിമടയില്‍ ഇനി കൊക്കക്കോള വരില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 13.07.2017) പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ നാല് വര്‍ഷമായി നടക്കുന്ന ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് പ്ലാച്ചിമടയില്‍ പ്ലാന്റ് പുനരാരംഭിക്കില്ലെന്ന് കൊക്കക്കോള. സുപ്രീംകോടതിയില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കവേയാണ് ഇനി പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കക്കോള അറിയിച്ചത്. കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുകയും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തിരുന്നു.

ജനകീയ സമരം വിജയിച്ചു: പ്ലാച്ചിമടയില്‍ ഇനി കൊക്കക്കോള വരില്ല

ഇതിനെതിരെയാണ് പ്ലാച്ചിമട നിവാസികള്‍ സമരം നടത്തിയത്. അതിജീവനത്തിന്റെ സമരം വിജയിച്ചതിനാല്‍ പ്ലാച്ചിമട നിവാസികളും സര്‍ക്കാരും സന്തോഷത്തിലാണ്. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കവേ കമ്പനിക്കെതിരെയുയര്‍ത്തിയ ആരോപണങ്ങളെല്ലാം കമ്പനി നിരസിച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന പെരുമാട്ടി പഞ്ചായത്ത് പ്ലാന്റ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നിഷേധിച്ച തീരുമാനത്തെ കമ്പനി ചോദ്യം ചെയ്തില്ല.

2000ല്‍ പ്ലാച്ചിമടയില്‍ ആരംഭിച്ച കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെ 2002 ഏപ്രില്‍ 22നാണ് ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജലചൂഷണവും ജലമലിനീകരണവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കമ്പനിക്കെതിരെ സമരത്തിനിറങ്ങുകയായിരുന്നു.

പ്ലാച്ചിമടയിലെ കമ്പനിയുടെ ചൂഷണം മൂലമുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് പഠിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ രൂപീകരിച്ച ട്രൈബ്യൂണല്‍ പ്ലാച്ചിമട ദുരിത ബാധിതര്‍ക്ക് 2.16 ബില്ല്യണ്‍ രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

Summary: After a stand-off with the local residents in Plachimada in Kerala’s Palakkad district for years, beverages giant Coca Cola is reportedly ending bottling operations in the state.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Compensation, Supreme Court of India, Case, Strikers, Strike, Explosions, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia