Protest | കൃത്രിമ ജലപാതക്കെതിരെ പാനൂരില്‍ ജനകീയ പ്രതിഷേധമിരമ്പി
Oct 3, 2023, 19:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (KVARTHA) കൃത്രിമ ജലപാതക്കെതിരെ പാനൂര്‍ ടൗണില്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ സമരറാലിയില്‍ ജനരോഷമിരമ്പി. കുടിവെള്ളം ഇല്ലാതാക്കുന്ന ഈ പദ്ധതി ഞങ്ങള്‍ക്കു വേണ്ടെന്ന് പദ്ധതി കടന്നുപോകുന്ന പ്രദേശത്തെയും അതിനു ചുറ്റുമുള്ള ജനങ്ങളും ഒരേ സ്വരത്തില്‍ റാലിയില്‍ അണിനിരന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
'കയ്യൂര്‍ പോലെയുള്ള വിപ്ലവ സമരങ്ങള്‍ നടന്നതിന് മുന്‍പുതന്നെ നീലേശ്വരം കാടുകളെ സംരക്ഷിക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇന്ന് ഈ പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന്
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇപി അനില്‍ പറഞ്ഞു. പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാര്‍ അടക്കം കണ്ണൂര്‍ ജില്ലയിലൂടെ ജലപാതാ പദ്ധതി വേണ്ടെന്ന് വെച്ചതാണ്. നദികളെ കൂട്ടിയോജിപ്പിക്കുമ്പോള്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു ഇ പി അനില്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ദിനേശന്‍ പച്ചോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഇ മനീഷ്, സന്തോഷ് ഒടക്കാത്ത്, എന്‍പി മുകുന്ദന്‍, സി യൂസുഫ് ഹാജി, എം വി ഗംഗാധരന്‍, വൈ എം ഇസ്മാഈല്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
ഇകെ സുഗതന്‍, സിപി രാജീവന്‍, വി വനജ, കെ എം പ്രകാശന്‍, കെപി സദാശിവന്‍, വി നിസാര്‍, എം കെ വിനോദ്, രാജീവ് ശ്രീപദം, പി രാജീവന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Keywords: People's protest in Panur against the artificial waterway, Kannur, News, Protest, Artificial Waterway, Enviromental Problem, Forest, Inauguration, Rally, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.