ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടി വരുമെന്ന് വി.എസ്

 


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.

ഡല്‍ഹിയില്‍ അഴിമതിക്കാരെയും കള്ളന്മാരെയും അടിച്ചോടിക്കാനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ചൂലെടുത്തത്. അതുപോലെ കള്ളന്‍മാരെയും അഴിമതിക്കാരെയും അടിച്ചോടിക്കാന്‍ കേരളത്തിലെ ജനങ്ങളും  ചൂലെടുക്കേണ്ടി വരുമെന്ന് വി.എസ് പറഞ്ഞു. കെജ്‌രിവാള്‍ ചൂലെടുത്തതുകൊണ്ട് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയിക്കാനും കഴിഞ്ഞു.

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ  അന്വേഷണം നടത്തി കേസിനു തുമ്പുണ്ടാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സരിതയും ചേര്‍ന്നാണ് സോളാര്‍ എന്ന പേരില്‍ കള്ളക്കമ്പനി ഉണ്ടാക്കി ജനങ്ങളെ പറ്റിച്ചത്.

ഈ കേസ് തെളിയിക്കാന്‍  ഏതോ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ട് വന്ന് അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നുള്ള കള്ളക്കളികളൊന്നും  നടക്കില്ലെന്നും വിഎസ് പറഞ്ഞു. അഴിമതിക്കാരായ ജനപ്രതിനിധികളെ  ജനങ്ങള്‍  വച്ചുപൊറുപ്പിക്കില്ല. നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും വിഎസ് വ്യക്തമാക്കി.

അഴിമതിക്കാരെ പുറത്താക്കാനായി  കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയ ചൂല് അധികം വൈകാതെ കേരളത്തിലെ  മഹിളകളും ഏറ്റെടുക്കുമെന്നും, ജനം ചൂലെടുത്ത് അടിച്ചോടിക്കും മുമ്പ് മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജയിപ്പിക്കാനായി ഉമ്മന്‍ ചാണ്ടി  നടത്തിയ പ്രചാരണളെല്ലാം വെറുതെയായെന്നും അവിടെയെല്ലാം  കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തതെന്നും  വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുറത്താക്കാനായി അന്ന് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പെട്ടെന്ന് അവസാനിപ്പിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു.

മാത്രമല്ല ഉമ്മന്‍ ചാണ്ടി ജനങ്ങളെ പറഞ്ഞുപറ്റിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്നു നടത്തിയ സമരം പോലെ ക്ലിഫ് ഹൗസ് ഉപരോധം പെട്ടെന്ന് നിര്‍ത്തിവെച്ച് പോകില്ലെന്നും വിചാരിച്ച കാര്യം നടത്തിയതിനുശേഷം മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളൂവെന്നും ദിവാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടി വരുമെന്ന് വി.എസ്തിങ്കളാഴ്ച രാവിലെ 10 മണിയോടെ എല്‍.ഡി.എഫ് മാര്‍ച്ച് ക്ലിഫ് ഹൗസിന് മുമ്പില്‍ എത്തിച്ചേര്‍ന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, സി ദിവാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍, വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

ക്ലിഫ് ഹൗസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയിലായതിനാല്‍ തിങ്കളാഴ്ച ക്ലിഫ് ഹൗസില്‍ എത്തുകയില്ല. 11.15 ഓടെ ഉപരോധം നടത്തിവന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധം സമാധാനപരമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
2 കിലോ സ്വര്‍ണവും പണവുമായി 4 കാസര്‍കോട് സ്വദേശികള്‍ മംഗലാപുരത്ത് അറസ്റ്റില്‍

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Resignation, V.S Achuthanandan, Corruption, Election, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia