SWISS-TOWER 24/07/2023

EP Jayarajan | 'ഏകാധിപത്യമാണ് മോദി സര്‍കാര്‍ ചെയ്യുന്നത്, അപീല്‍ കൊടുക്കാന്‍ പോലും അവസരം നല്‍കാതെ അധികാര മുഷ്‌ക്'; രാഹുല്‍ ഗാന്ധിയെ അയോഗ്യക്കാനാക്കിയ നടപടി ജനാധിപത്യവിരുദ്ധമെന്ന് എം വി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തലശേരി: (www.kvartha.com) രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. കോടിയേരി സഹകരണബാങ്കിന്റെ എ ടി എം കാര്‍ഡ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
Aster mims 04/11/2022

ജനാധിപത്യമല്ല ഏകാധിപത്യമാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മോദി സര്‍കാര്‍ ചെയ്യുന്നത്. അപീല്‍ കൊടുക്കാന്‍ പോലും അവസരം നല്‍കാതെ ജനാധിപത്യത്തെ അധികാര മുഷ്‌ക് ഉപയോഗിച്ച് തടയുന്ന നടപടിയാണ് മോദി സര്‍കാരിന്റേത്. രാഹുല്‍ ഗാന്ധിയോട് സ്വത്യസ്ത രാഷ്ട്രീയ അഭിപ്രായമാണെങ്കിലും അയോഗ്യനാക്കിയത് ക്രൂരമായ നടപടിയാണെന്നും എം വി ജയരാജന്‍ കോടിയേരിയില്‍ പറഞ്ഞു.  

EP Jayarajan | 'ഏകാധിപത്യമാണ് മോദി സര്‍കാര്‍ ചെയ്യുന്നത്, അപീല്‍ കൊടുക്കാന്‍ പോലും അവസരം നല്‍കാതെ അധികാര മുഷ്‌ക്'; രാഹുല്‍ ഗാന്ധിയെ അയോഗ്യക്കാനാക്കിയ നടപടി ജനാധിപത്യവിരുദ്ധമെന്ന് എം വി ജയരാജന്‍


ഇതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തുവന്നു. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍കാര്‍ കോടതികളെയോ നീതി ന്യായ വ്യവസ്ഥയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

കേസില്‍ രാഹുലിനെതിരായ വിധി നീതി ന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ ഒട്ടനവധി സംശയങ്ങള്‍ക്ക് ഇടവരും. ഇത്തരമൊരുവിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഈക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Keywords:  News, Kerala, State, Kannur, E.P Jayarajan, M.V Jayarajan, Top-Headlines, Trending, Politics, Rahul Gandhi, Narendra Modi, People will not accept the verdict against Rahul Gandhi: EP Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia