ജനം മൂന്നാംബദല്‍ ആഗ്രഹിക്കുന്നു: സുധാകര്‍ റെഡ്ഡി

 


ADVERTISEMENT

പാലക്കാട്: മൂന്നാംബദല്‍ ഇന്നത്തെ അനിവാര്യതയാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റുകളുടെ ഏജന്റുമാരായാണ് ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോഡി കോര്‍പറേറ്റ് ഭീമന്‍മാരുടെ ഏജന്റാണ്. 10 വര്‍ഷമായി വിദേശി-സ്വദേശി കുത്തകകളുടെ ദല്ലാളായി പ്രവര്‍ത്തിച്ച മന്‍മോഹന്‍ സിംഗിനേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് പ്രിയങ്കരന്‍ മോഡിയാണ്.
ജനം മൂന്നാംബദല്‍ ആഗ്രഹിക്കുന്നു: സുധാകര്‍ റെഡ്ഡി

കോടികള്‍ മുടക്കി മോഡി റാലികള്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെ കാര്യമിതാണ്. സകല വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കുന്ന മോഡി എന്തുകൊണ്ട് ഗ്യാസ് വില വര്‍ധനവിനെക്കുറിച്ച് മിണ്ടുന്നില്ല. ഗ്യാസിന്റെ വിലയെക്കുറിച്ച് പ്രധാനമന്ത്രി ഡോളറിലേ സംസാരിക്കൂ. ഇതില്‍ ഗൂഡാലോചനയുണ്ട്. കാരണം ഡോളര്‍രൂപ നിരക്ക് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ കൗണ്‍സിലിന്റെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജും യൂണിയന്റെ ഉപഹാരം യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസും സുധാകര്‍ റെഡ്ഡിക്ക് സമ്മാനിച്ചു. മുന്‍ എം.പി. കെ.ഇ. ഇസ്മായില്‍, മുന്‍മന്ത്രി ബിനോയ് വിശ്വം, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, എ.ഐ.വൈ.എഫ് ജനറല്‍ സെക്രട്ടറി കെ. രാജന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസ്, സ്വാഗതസംഘം ചെയര്‍മാന്‍ വി. ചാമുണ്ണി, എം.എന്‍. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.ഇ. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Palakkad, CPI, Kerala, Sudhakar Reddy, Congress, BJP, People want 3 lieu says Sudhakar Reddy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia