Dr N Radhakrishnan | 'അഭിപ്രായഭിന്നതയ്ക്കിടെയും എതിരാളികളോട് സഹിഷ്ണുതയും ആദരവും കാണിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു'; സംഘര്‍ഷങ്ങളിലേര്‍പെടാതെ അനുരഞ്ജനമാര്‍ഗം സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ഡോ എന്‍ രാധാകൃഷ്ണന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ആവശ്യമില്ലാത്ത സംഘര്‍ഷങ്ങളിലേര്‍പെടാതെ അനുരഞ്ജന മാര്‍ഗം സ്വീകരിക്കാന്‍ ഓരോ ജനവിഭാഗവും തയ്യാറാകണമെന്ന് കേരള ഗാന്ധി സ്മാരക സമിതി ചെയര്‍മാന്‍ ഡോ എന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

അഭിപ്രായഭിന്നതയ്ക്കിടെയും എതിരാളികളോട് സഹിഷ്ണുതയും ആദരവും കാണിക്കാന്‍ മഹാത്മാഗാന്ധിജിക്ക് കഴിഞ്ഞു. തന്റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയാനും തിരുത്താനും തയ്യാറായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും ഡോ എന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

Dr N Radhakrishnan | 'അഭിപ്രായഭിന്നതയ്ക്കിടെയും എതിരാളികളോട് സഹിഷ്ണുതയും ആദരവും കാണിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു'; സംഘര്‍ഷങ്ങളിലേര്‍പെടാതെ അനുരഞ്ജനമാര്‍ഗം സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ഡോ എന്‍ രാധാകൃഷ്ണന്‍


ഇന്ന് ആവശ്യമില്ലാത്ത സംഘര്‍ഷങ്ങളിലേക്ക് സമൂഹത്തിലെ ഒരു വിഭാഗം നീങ്ങുകയാണ്. ഇതിന് പകരം ചര്‍ചയിലൂടെ പ്രശ്നപരിഹാരം കാണണമെന്നും അദ്ദഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെള്ളോപ്പള്ളി ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ മാത്യു എം കണ്ടത്തില്‍, വി വി ജി നമ്പ്യാര്‍, ടി പി ആര്‍ നാഥ് എന്നിവരും പങ്കെടുത്തു.

Keywords: News,Kerala,State,Kannur,Press-Club,Press meet,Top-Headlines,Mahatma Gandhi, People should be ready to accept reconciliation without conflict: Dr N Radhakrishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script