Fine | മുഴം അളവുകോല്‍ അല്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്; മുല്ലപ്പൂ വിറ്റതിന് പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) കേരളത്തില്‍ മുല്ലപ്പൂകൃഷി കുറവാണെങ്കിലും ഉപയോഗത്തിന് യാതൊരു കുറവുമില്ല. കല്യാണ - ഉത്സവ സീസണുകളില്‍ കേരളത്തില്‍ മുല്ലപ്പൂ വില്‍പന നടത്താത്ത ഒരു മാര്‍കറ്റും ഉണ്ടാകില്ല. ഇപ്പോഴിതാ, 'മുഴം' (Cubit) എന്ന കണക്കിന് അളന്ന് തിട്ടപ്പെടുത്തി മുല്ലപ്പൂ വിറ്റതിന് പിഴയിട്ടിരിക്കുകയാണ്. 
Aster mims 04/11/2022

തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുഴം കണക്കില്‍ മുല്ലപ്പൂ മാല വിറ്റതിന് 2,000 രൂപ പിഴയിട്ടിരിക്കുന്നത്. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നത്. മാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയും പൂക്കളാണെങ്കില്‍ ഗ്രാം, കിലോഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം.

വരുംദിനങ്ങളിലും പരിശോധന തുടരുമെന്നും മുഴം കണക്കില്‍ വില്‍പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നതും പിഴ നടപടിയെടുക്കാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

കയ്യുടെ മുട്ടുമുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളമാണ് മുഴമായി കണക്കാക്കുന്നത്. രണ്ടു നെട്ടച്ചാണ്‍ എന്നും ഗജത്തിന്റെ പാതി എന്നും പറയപ്പെടുന്നു. 

ഒലിയേസ്യേ കുടുംബത്തില്‍പ്പെട്ട മുല്ലയുടെ ശാസ്ത്രനാമം ജാസ്മിനം എന്നാണ്. ലോകത്ത് 250ല്‍പ്പരം ഇനങ്ങളുള്ള മുല്ലയ്ക്ക് ഇന്‍ഡ്യയില്‍ 40 ഇനങ്ങളാണുള്ളത്. പേര്‍ഷ്യന്‍ ഭാഷയില്‍ യാസിന്‍ എന്നാണ് മുല്ലപ്പൂ അറിയപ്പെടുന്നത്, ഇതിന്റെ അര്‍ഥം 'ദൈവത്തിന്റെ അനുഗ്രഹം' എന്നാണ്.

Fine | മുഴം അളവുകോല്‍ അല്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്; മുല്ലപ്പൂ വിറ്റതിന് പിഴ


Keywords:  News, Kerala, Kerala-News, News-Malayalam, Thrissur-News, Penalty for selling jasmine flowers measured by cubits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia