SWISS-TOWER 24/07/2023

Investigation | പയ്യന്നൂരില്‍ ട്രെയിനിന് നേരെ കല്ലേറ് നടത്തിയെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരില്‍ ട്രെയിനിന് നേരെ കല്ലേറ് നടത്തിയെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പയ്യന്നൂരിനും കുഞ്ഞിമംഗലത്തിനുമിടയില്‍ വെള്ളിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

Investigation  | പയ്യന്നൂരില്‍ ട്രെയിനിന് നേരെ കല്ലേറ് നടത്തിയെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഇരുട്ടില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ തുടരെ കല്ലേറ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ട്രെയിനിന് നേരെ കല്ലേറ് നടത്തിയ വിവരം യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ശനിയാഴ്ച രാവിലെ റെയില്‍വെ പ്രൊടക്ഷന്‍ സേനയിലെ എസ് ഐ കെവി ഉമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വളപട്ടണത്തും കല്ലേറു നടന്നിരുന്നു.

Keywords:   Stone pelting against train: Police intensifies investigation , Payyanur, News, Train, Passengers, Stone pelting, Police, Probe, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia