വി എസിന്റെ വോട്ട് നോക്കിയ ജി സുധാകരനെതിരെ കേസ്

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 19.05.2016) പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍ പോളിങ് ബൂത്തിനുള്ളില്‍ കയറി നോക്കിയെന്ന യുഡിഎഫിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 171 സി (1), ജനപ്രാതിനിധ്യ നിയമം 130, 131, 132 വകുപ്പുകള്‍ പ്രകാരമാണു കേസ്.

വി എസിന്റെ വോട്ട് നോക്കിയ ജി സുധാകരനെതിരെ കേസ്ജി സുധാകരന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി ഹാരിസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് സുനില്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം തേടി റിപ്പോര്‍ട്ട് കൈമാറി.

കേസെടുത്ത് പ്രാഥമികാന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മറ്റൊരാള്‍ വോട്ട് ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു, ബാലറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചില്ല, വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറിലുള്ളത്. പോളിങ് ബൂത്തിലെ തെറ്റായ പ്രവൃത്തിയുടെ പേരിലാണ് കേസ്.


Keywords: Alappuzha, Kerala, India, V.S Achuthanandan, LDF, CPM, polling, Case, Police, UDF, Congress, Election-2016, Assembly Election.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia