Arrested | 'കല്യാണമണ്ഡപത്തിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കി'; കാറ്ററിങ് ജീവനക്കാരനെ കയ്യോടെ പൊക്കി പൊലീസ്

 


തൃശ്ശൂര്‍: (www.kvartha.com) കല്യാണമണ്ഡപത്തിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍. അഞ്ചേരി സ്വദേശി ആശിക് (20) ആണ് പിടിയിലായത്. ഈസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Arrested | 'കല്യാണമണ്ഡപത്തിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കി'; കാറ്ററിങ് ജീവനക്കാരനെ കയ്യോടെ പൊക്കി പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തൃശ്ശൂരിലെ ഒരു കല്യാണമണ്ഡപത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകള്‍ ശൗചാലയത്തില്‍ കയറിയപ്പോള്‍ തൊട്ടടുത്ത ശൗചാലയത്തില്‍ കയറി ഇയാള്‍ എത്തിനോക്കുകയായിരുന്നു. ഇത് കാണാനിടയായ വിവാഹത്തിന് എത്തിയവരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്.

ചോദ്യംചെയ്യലില്‍ പല വീടുകളിലും മണ്ഡപങ്ങളിലും ഇത്തരത്തില്‍ ഒളിഞ്ഞുനോക്കിയതായി പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  'Peeped into women's toilet in wedding hall'; Catering employee picked up by police, Thrissur, News, Local News, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia