Accident | നടപ്പാതയിൽ നിന്നും റോഡിലേക്ക് വീണ കാൽനടയാത്രക്കാരനായ വയോധികൻ ലോറി കയറി ദാരുണമായി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
പരുക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ പല വാഹനങ്ങൾ ഇതുവഴി കടന്നുപോയി
കണ്ണൂർ: (KVARTHA) നടപ്പാതയിൽ (Footpath) നിന്നും റോഡിലേക്ക് (Road) വീണ വഴിയാത്രക്കാരനായ വയോധികൻ ലോറി കയറി ദാരുണമായി മരിച്ചു (Died). കണ്ണൂർ (Kannur) ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി (Iritty) നഗരത്തിലാണ് സംഭവം. ഇടുക്കി (Idukki) സ്വദേശിയായ രാജനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത കനത്തമഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്.
ഇത് പുറത്തുവന്ന സിസിടിവി (CCTV) ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ (Vehicles) ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ജീവനക്കാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കണ്ണൂർ ഇരിട്ടിയിൽ കാൽ തെന്നി റോഡിലേക്ക് വീണ വയോധികൻ ലോറി കയറി ദാരുണമായി മരിച്ചു pic.twitter.com/eAGzlAAth2
— kvartha.com (@kvartha) July 13, 2024
ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഇരിട്ടി പൊലീസ് (Iritty Police) കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റ് മോർടം നടപടികൾക്കായി മാറ്റി.