New Child | 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ'; കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നുവെന്ന സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) അവതരണംകൊണ്ടും അഭിനയുംകൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇപ്പോഴിതാ, പേളി മാണിയും ശ്രീനിഷ് അരവിന്ദും ഏറെ സന്തോഷകരമായ ഒരു വിവരം സ്‌നേഹിക്കുന്നവരുമായി പങ്കുവച്ചിരിക്കുകയാണ്. ദമ്പതികളുടെ കുടുംബത്തിലേക്ക് മകള്‍ 'നില'യെ കൂടാതെ ഒരാള്‍ കൂടി കടന്നുവരുന്നുവെന്നതാണ് അത്.
Aster mims 04/11/2022

താന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് പേളി അറിയിച്ചിരിക്കുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നില പറയുന്ന ഒരു വാചകമാണ് പോസ്റ്റില്‍ പേളി ആദ്യം കുറിച്ചിരിക്കുന്നത്. 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ' എന്നാണ് ആ വാചകം. 

'മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം'. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ വച്ച് പരിചയപ്പെട്ട പേളി മാണിയും ശ്രീനിഷ് അരവിന്ദും പിന്നീട് വിവാഹിതരാവുകയായിരുന്നു. സീരിയല്‍ താരം ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം പ്രേക്ഷകര്‍ ചര്‍ച ചെയ്തതാണ്. 

ബിഗ് ബോസില്‍ വച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാന്‍ ആണെന്നാണ് ആ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ പുറത്തെത്തിയതിനുശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച് 20 നാണ് നില എന്ന ആദ്യ കുട്ടി ജനിച്ചത്.

New Child | 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ'; കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നുവെന്ന സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി




Keywords:  News, Kerala, Kerala-News, Social-Meida-News, Pearle Maaney, Srinish Aravind, Second Child, Social Media, Pearle Maaney and Srinish Aravind are expecting their second child. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script