Municipal Election | മട്ടന്നൂരില്‍ വോടെടുപ്പ് സമാധാനപരം: ഇക്കുറി കനത്ത പോളിങ്
Aug 20, 2022, 20:54 IST
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂരില്‍ ഭരണവിരുദ്ധവികാരമോ അതോ പ്രതിപക്ഷത്തിന്റെ പതിവു തകര്‍ചയോ, ജനവിധി എഴുതിക്കഴിഞ്ഞു. ഇനി അന്തിമഫലത്തിന് ഒരുനാള്‍ മാത്രം ബാക്കി. വികസനനേട്ടം ഉയര്‍ത്തിപ്പിടിച്ച് എല്‍ ഡി എഫ് തങ്ങളുടെ തട്ടകത്തില്‍ പോരിനിറങ്ങിയപ്പോള്‍ വികസനമുരടിപ്പും കെടുകാര്യസ്ഥതയുമാണ് യു ഡി എഫും ബി ജെ പിയും പ്രചരണായുധങ്ങളാക്കിയത്.
അത്യന്തം വാശിയേറിയ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചതോടെ മട്ടന്നൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കൂടി. ഇക്കുറി 84.61 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആകെ 38,811 വോടര്‍മാരില്‍ 32,837 പേര്‍ -14,931 പുരുഷന്‍മാരും 17,906 സ്ത്രീകളും വോട് ചെയ്തു.
2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ത്രികോണമത്സരം നടന്ന വാര്‍ഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാര്‍ഡ് ഒന്ന് മണ്ണൂര്‍ (91.1), വാര്‍ഡ് രണ്ട് പൊറോറ (91.71), വാര്‍ഡ് 13 പരിയാരം (91.27) എന്നീ വാര്‍ഡുകളിലും അടക്കം നാല് വാര്‍ഡുകളില്‍ പോളിങ് 90 ശതമാനം കടന്നു.
31 വാര്‍ഡുകളില്‍ പോളിങ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിങ് വാര്‍ഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷന്റെ പൊതു നിരീക്ഷക ആര്‍ കീര്‍ത്തി വിവിധ ബൂതുകള്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്.
ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേര്‍ വോട് ചെയ്തിരുന്നു. രണ്ട് മണിക്ക് പോളിങ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിങ് ശതമാനം 80 കടന്നു -81.88. 35 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 49 പുരുഷന്മാരും 62 സ്ത്രീകളും. ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരുന്നു. മാതൃക ഹരിത ബൂതുകളും ഒരുക്കി.

എല്ലാ ബൂതുകളിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂതുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വോടെടുപ്പിന് ശേഷം സെക്ടറല്‍ ഓഫിസര്‍മാര്‍ വോടിംഗ് മെഷിനുകള്‍ ബൂതുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് രാത്രിയോടെ മട്ടന്നൂര്‍ എച് എച് എസ് എസിലെ സ്ട്രോങ് റൂമില്‍ എത്തിച്ചു.
ഇവിടെ വോടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. വോടെണ്ണലിന് രണ്ട് കൗന്‍ഡിംഗ് ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അപ്പോള്‍ തന്നെ ലഭ്യമാകും. വോടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കും.
വാര്‍ഡ്, പോളിങ് ശതമാനം എന്ന ക്രമത്തില്‍:
1. മണ്ണൂര്‍ 91.1 %,
2. പൊറോറ 91.71 %
3. ഏളന്നൂര്‍ 87.36 %
4. കീച്ചേരി 87.38 %,
5. ആണിക്കരി 82.77 %,
6. കല്ലൂര്‍ 81.63 %,
7. കളറോഡ് 83.56 %,
8. മുണ്ടയോട് 82.42 %,
9. പെരുവയല്‍ക്കരി 84.19 %,
10. ബേരം 89.75 %,
11. കായലൂര്‍ 82.18 %,
12. കോളാരി 88.62 %,
13. പരിയാരം 91.27 %,
14. അയ്യല്ലൂര്‍ 85.49 %.
15. ഇടവേലിക്കല്‍ 82.8 %,
16. പഴശ്ശി 80.68 %,
17. ഉരുവച്ചാല്‍ 81.55 %,
18. കരേറ്റ 84.97 %,
19. കുഴിക്കല്‍ 88.03 %,
20. കയനി 87 %
21. പെരിഞ്ചേരി 86.76 %,
22. ദേവര്‍കാട് 81.08 %,
23. കാര 79.23 %,
24. നെല്ലൂന്നി 83.24 %,
25. ഇല്ലംഭാഗം 84.7 %.
25. മലക്കുതാഴെ 80.32 %,
26. എയര്‍പോര്‍ട് 86.46 %.
27. മട്ടന്നൂര്‍ 72.35 %,
28. ടൗണ്‍ 81.66%,
29. പാലോട്ടുപള്ളി 74.86 %,
30. മിനി നഗര്‍ 79.64 %,
31. ഉത്തിയൂര്‍ 84.79 %.
32. മരുതായി 85.31 %,
33. മേറ്റടി 95.13 %,
34. നാലാങ്കേരി 84.39 % എന്നിങ്ങനെയാണ് പോളിങ് കണക്ക്.

Keywords: Peaceful Polling in Mattannur: Heavy polling this time, Kannur, Municipality, LDF, UDF, BJP, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.