ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ്; പി.ഡി.പി നേതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Jun 5, 2012, 11:30 IST
ADVERTISEMENT
![]() |
Ajith Kumar Azad |
അജിത്ത് കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ട് പോലീസ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ അജിത്ത് കുമാറാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. 23,000 ഷെയര്‍ ഹോള്‍ഡര്‍ മാരില്‍ നിന്നാണ് 12 കോടി രൂപ പിരിച്ചെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാര്‍ രാജേഷ് ആള്‍വ, മാനേജിംഗ് ഡയറക്ടര്‍ പാണ്ഡുരംഗ എന്നിവരെയും മറ്റു രണ്ടു ഡയറക്ടര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2007 ല്‍ ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓഹരി എടുത്ത വിദ്യാനഗറിലെ കാനത്തില്‍ രാഘവന്‍ നായരുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെയാണ് തട്ടിപ്പ് പുറത്തറിയാന്‍ ഇടയാക്കിയത്. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിലെ വിവിധ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വിവിധ പേരുകളിലാണ് കമ്പനി പുതിയ സംരംഭങ്ങള്‍ തുടങ്ങിയത്. കേരളത്തിലും കര്‍ണ്ണാടകയിലും ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് വ്യാപിപ്പിച്ചിരുന്നു. കര്‍ണ്ണാടകയിലെ പുത്തൂര്‍, കോട്ടയം, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 20 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ത്രീ ഡയറക്ടര്‍മാര്‍ ഉള്‍പ്പടെയള്ളവരും ഒളിവിലാണ്.
Keywords: Grameen Super Market Case, Kasaragod, PDP leader, Bail, Reject

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.