PDP leader | മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് പിഡിപി നേതാവ് നിസാര്‍ മേത്തര്‍

 


കണ്ണൂര്‍: (www.kvartha.com) നിരോധിത സംഘടനയുടെ നേതാക്കള്‍ക്കൊപ്പം, രണ്ടരപതിറ്റാണ്ട് കളളക്കേസില്‍ കുടുക്കപ്പെട്ട് തടവിലാക്കപ്പെട്ട് നാളിതുവരെയും ഒരുകോടതിയും കുറ്റക്കാരനെന്ന് കണ്ടെത്താത്ത അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പിഡിപി സംസ്ഥാന ജെനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
            
PDP leader | മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് പിഡിപി നേതാവ് നിസാര്‍ മേത്തര്‍

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി നല്‍കിയ ഹരജി ഏപ്രില്‍ 13ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. ജാമ്യ ഇളവ് ലഭ്യമായി മഅ്ദനി കേരളത്തില്‍ വരുന്നത് തടയാന്‍ മഅ്ദനിയുടെ പേരുപയോഗിച്ചു വ്യാജസാമ്പത്തിക സമാഹരണം നടത്തുകയാണിവര്‍. മഅ്ദനി കേരളത്തിലെത്തിയാല്‍, കേരളത്തിലിന്നുവരെ ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചില്ലാത്ത, പ്രവര്‍ത്തനത്തിന്റെ പേരില്‍ യാതൊരു അക്രമസംഭവങ്ങള്‍ക്കും ഇടവരുത്തിയിട്ടില്ലാത്ത ദളിത്, പിന്നോക്ക, ന്യൂനപക്ഷ ഐക്യം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന പിഡിപിയിലേക്ക് ആളുകള്‍ ചേക്കേറുമോയെന്ന് ഭയമുളളവരും ഇതിനു പിന്നിലുണ്ട്.

കേരളത്തിലെ ഭരണ, പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും പരസ്യമായും ബിജെപിയിലെ ചില മനുഷ്യത്വമുളള നേതാക്കള്‍ രഹസ്യമായും മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നു വാദിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ദുഷ്ടലാക്കോടെയുളള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇവരെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.

Keywords:  News, Kerala, Kannur, Press Meet, Political-News, Poltics, PDP, Abdul-Nasar-Madani, PDP leader says that fake campaign being done to defame Ma'adani.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia