ചെങ്ങന്നൂരിലേക്ക് ഇല്ലെന്ന് പി സി വിഷ്ണുനാഥ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.02.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിരക്കാണ് കാരണമായി പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ തോറ്റ വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

പ്രസ്താവന ഇങ്ങനെ:

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി എന്നെ പരിഗണിക്കേണ്ടതില്ല എന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. അടുത്ത മാസം കര്‍ണാടകത്തിന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി എല്‍പ്പിച്ച ചുമതല പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുമ്പു രണ്ടു തവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോട് നന്ദിയും കടപ്പാടുമുണ്ട്.

 ചെങ്ങന്നൂരിലേക്ക് ഇല്ലെന്ന് പി സി വിഷ്ണുനാഥ്

കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് പരാജയപ്പെട്ടത്. ചെങ്ങന്നൂരിന്റെ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിത വിയോഗമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തവണ ചെങ്ങന്നൂരില്‍ യു.ഡി.എഫ് വിജയിക്കുക തന്നെ ചെയ്യും.


Keywords: PC Vishnunath not willing to Contest, Thiruvananthapuram, News, Politics, Election, Congress, Rahul Gandhi, UDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia