വിഷ്ണുനാഥിന്റെ പരാജയം യു.ഡി.എഫിന് ആഘാതം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 20.05.2016) നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ശബ്ദമായിരുന്ന പി.സി. വിഷ്ണുനാഥിന്റെ ചെങ്ങന്നൂരിലെ പരാജയം യു.ഡി.എഫിനു കനത്ത ആഘാതമായി.

ബി.ജെ.പി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് പി.എസ്. ശ്രീധരന്‍പിള്ള എത്തിയതോടെ നടന്ന ശക്തമായ ത്രികോണമത്സരമാണു വോട്ടുകള്‍ ഭിന്നിപ്പിച്ചത്. അതു വിഷ്ണുനാഥിന്റെ പരാജയത്തിനു വഴിവയ്ക്കുകയായിരുന്നു.

വിഷ്ണുനാഥിന്റെ പരാജയം യു.ഡി.എഫിന് ആഘാതംചെങ്ങന്നൂരില്‍ ഹാട്രിക് വിജയത്തിനായി മത്സരിച്ച വിഷ്ണുനാഥ് സി.പി.എമ്മിന്റെ കെ.കെ. രാമചന്ദ്രന്‍ നായരോട് 7983 വോട്ടിനാണു തോറ്റത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ സി.എസ്. സുജാതയെ 12,500 വോട്ടിനു പരാജയപ്പെടുത്തിയ വിഷ്ണുനാഥിന് അന്ന് 65,156 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 44,897 വോട്ടായി ചുരുങ്ങി. 2011ല്‍ 6,062 വോട്ട് മാത്രം നേടിയ ബി.ജെ.പി. ഇത്തവണ 42,682 ലേക്കു കുതിച്ചുയര്‍ന്നു.

കഴിഞ്ഞതവണ 52,656 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ 52,880 വോട്ടോടെ നേരിയ വര്‍ധന മാത്രമാണുണ്ടായത്. അഴിമതിക്കേസുകള്‍ പ്രതിരോധിക്കുന്നതില്‍ വിഷ്ണുനാഥിന്റെ വൈഭവം മുന്നണിക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനുമെതിരേ കര്‍ക്കശ നിലപാടാണു വിഷ്ണുനാഥ് സ്വീകരിച്ചിരുന്നത്.

Keywords: Alappuzha, Kerala, P.C Vishnunath MLA, Assembly Election, Election, Election-2016, UDF, Congress, Youth Congress, CPM, BJP, Election-2016.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia