പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്; 'പിസി കുട്ടന്‍പിള്ള സ്പീക്കിങ്' പതുങ്ങുന്നു; പൂര്‍വാധീന ശക്തിയോടെ തിരിച്ച് വരുമെന്ന് കേരള പോലീസ്
Jun 9, 2020, 17:25 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 09.06.2020) 'പിസി കുട്ടന്‍പിള്ള സ്പീക്കിങ്' ഒരല്‍പ്പം നാളത്തേക്ക് പതുങ്ങുന്നതായി കേരള പോലീസ്. പോലീസ് അതിരുവിടുന്നതായി ഒരുപാട് കമന്റുകള്‍ വന്നതിനാലാണ് 'പിസി കുട്ടന്‍പിള്ള സ്പീക്കിങ്' തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്. എന്നാല്‍ പൂര്‍വാധീന ശക്തിയോടെതന്നെ കുട്ടന്‍പിള്ള തിരിച്ച് വരുമെന്ന് സൈബര്‍ ഡോം എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
റോസ്റ്റിങ് വീഡിയോകളുമായി കേരള പൊലീസ് സൈബര്‍ സെല്‍ തുടങ്ങിയ യുട്യൂബ് ചാനലാണ് 'പിസി കുട്ടന്‍പിള്ള സ്പീക്കിങ്'. സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ അവസരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാനും സമൂഹമാധ്യമങ്ങളില്‍ അസഭ്യ ഭാഷയില്‍ വിഡിയോ, കമന്റ് എന്നിവ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താനുമാണ് കുട്ടന്‍പിള്ളയെ പോലീസ് ഇറക്കിയത്.
ടിക് ടോക്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം നല്‍കുന്ന വിഡിയോകളെ റോസ്റ്റ് ചെയ്ത് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തുടര്‍ന്നും ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കാനുമാണ് പോലീസ് യൂറ്റൂബ് ചാനല്‍ തുടങ്ങിയത്. വിഡിയോയ്‌ക്കെതിരെ സ്ത്രീ വിരുദ്ധത ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതോടെയാണ് താല്‍ക്കാലികമായി യൂറ്റൂബ് ചാനല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

Keywords: Kerala, News, Police, YouTube, Channel, Instagram, Facebook, Social Network, Cyber Crime, Entertainment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.