പി സി ജോര്‍ജ് എം എല്‍ എ ജാറത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
Jun 8, 2016, 20:07 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 08.06.2016) പി സി ജോര്‍ജ് എം എല്‍ എ മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പുതുപള്ളി ജാറത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പുതുപ്പള്ളി ജാറം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം പള്ളിയില്‍ കസേരയിലിരുന്ന് കൈ മേല്‍പ്പോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം. തനിക്ക് പിന്തുണ അറിയിച്ചവരെ കാണാനായി പോകുംവഴിയാണ് ജാറത്തില്‍ കയറി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതെന്ന് പി സി ജോര്‍ജ് കെവാര്‍ത്തയോട് പറഞ്ഞു. പാര്‍ട്ടി നേതാക്കളായ മുഹമ്മദ് സക്കീര്‍, നവാസ്, താഹിര്‍ പൊന്തളാന്‍ തുടങ്ങിയവരും എസ് ഡി പി ഐ പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് പി സി ജോര്‍ജ് വിജയിച്ചത്. പലയിടത്തും പി സി ക്ക് വലിയ സ്വീകരണമാണ് ഒരുക്കുന്നത്.
Keywords : Kerala, Kottayam, MLA, SDPI, PC George, Puthuppally, Jaram.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.