രമേശ് ചെന്നിത്തല വെറുമൊരു നാലണ നേതാവല്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഇനിയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുമെന്നും പി സി ജോര്‍ജ്
Sep 3, 2021, 18:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 03.09.2021) രമേശ് ചെന്നിത്തല വെറുമൊരു നാലണ നേതാവല്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലക്ക് ഇനിയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുമെന്നും പിസി ജോര്‍ജ്. പൊട്ടിത്തെറികളില്‍ നിന്ന് കോണ്‍ഗ്രസ് ഭിന്നതകളിലേക്ക് പോകരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.
വ്യത്യസ്ത ഗ്രൂപുകളും പക്ഷക്കാരുമാണെങ്കിലും പ്രതിപക്ഷം ശുഷ്‌കമായിരിക്കുന്ന ഈ അവസരത്തില്‍ ഇനിയും ഇത്തരം തര്‍കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതല്ലെന്നാണ് കേരളത്തിലെ പല കോണ്‍ഗ്രസുകാരുടേയും അഭിപ്രായം. പതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങളെയൊന്നും കോണ്‍ഗ്രസ് ഏറ്റെടുത്തില്ല. അതാണ് കേരളത്തില്‍ കോണ്‍ഗ്രസിന് പറ്റിയ പിഴവെന്നും ജോര്‍ജ് പറയുന്നു. ഇത് പിണറായിക്ക് രണ്ടാമതും അധികാരത്തിലെത്തുന്നതിന് ഏറെ സഹായകമായി.
ഇത്തവണ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒരേ അച്ചുതണ്ടായി നില്‍ക്കുകയാണ്. അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം കൊള്ളിക്കും. എന്നാല്‍ അതിനിടയില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നടന്നാല്‍ അവര്‍ മോശക്കാരാകുമെന്നും ജോര്‍ജ് പറയുന്നു.
Keywords: PC George Supports Ramesh Chennithala, Kottayam, News, Politics, Congress, P.C George, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

