പി.സി. ജോര്‍ജ് വലി നിര്‍ത്തി; ജഗതിയുടെ മകളോടുള്ള വാക്ക് പാലിച്ചു

 


തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ് പി.സി.ജോര്‍ജ് പുകവലി നിര്‍ത്തി. നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും മകന്റെ ഭാര്യയുമായ  പാര്‍വ്വതിയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് ജോര്‍ജ് പുകവലി നിര്‍ത്തിയത്. കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ കുടുംബ സമേതം പങ്കെടുത്തപ്പോഴാണ് ഭര്‍തൃ പിതാവായ ജോര്‍ജിനോട് പുകവലി നിര്‍ത്തണമെന്ന് പാര്‍വതി അഭ്യര്‍ത്ഥിച്ചത്.

ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ വെച്ചാണ് പാര്‍വതിയുടെ അപേക്ഷ. എന്നാല്‍ പാര്‍വതിയുടെ വാക്കുകളെ  ഏറ്റുപിടിച്ച ബ്രിട്ടാസ്  ജോര്‍ജിന്റെ പുകവലിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ചോദിയ്ക്കുകയും പുകവലി നിര്‍ത്തുമെന്ന് ജോര്‍ജ് വാക്കുപറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന് ശേഷം താന്‍ പൂര്‍ണമായും പുകവലി നിര്‍ത്തുമെന്നാണ് ജോര്‍ജ് പരിപാടിയില്‍ വെച്ച്  മരുമകള്‍ക്ക് വാക്കുകൊടുത്തത്.

24- ാം വയസില്‍ പുകവലി ശീലം തുടങ്ങിയ ജോര്‍ജിന് ഇപ്പോള്‍ 60 വയസാണ് പ്രായം. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന തന്റെ ദുശ്ശീലമാണ് ഇപ്പോള്‍ പി.സി.ജോര്‍ജ് പൂര്‍ണമായും ഒഴിവാക്കിയത്. ദിവസവും 50 ് സിഗററ്റുകളാണ് ജോര്‍ജ് പുകച്ചുതീര്‍ത്തിരുന്നത്.  മരുമകള്‍ക്ക് കൊടുത്ത ഉറപ്പ് സമൂഹത്തിന് കൊടുത്ത ഉറപ്പാണെന്നും അതിന് വിലകല്‍പിച്ച് താന്‍ വലി നിര്‍ത്തിയെന്നും ജോര്‍ജ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

പി.സി. ജോര്‍ജ് വലി നിര്‍ത്തി; ജഗതിയുടെ മകളോടുള്ള വാക്ക് പാലിച്ചുപരിപാടിയില്‍ പറഞ്ഞതനുസരിച്ച് സെപ്റ്റംബര്‍ 30തിനുതന്നെ  ജോര്‍ജ് പുകവലി നിര്‍ത്തിയിരുന്നു. ഇതിന് മുമ്പ് 2011 ല്‍ പുകവലി നിര്‍ത്തിയതായി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും  അദ്ദേഹം വീണ്ടും പുകവലി ശീലം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്രാവശ്യം പറഞ്ഞ വാക്ക് താന്‍ ഒരിക്കലും തെറ്റിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്  ജോര്‍ജ്.

Also Read:
പെരുമ്പാമ്പിനെ പിടികൂടി

Keywords:  Thiruvananthapuram, P.C George, Smoking, Jagathy Sreekumar, Daughter, Family, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia