SWISS-TOWER 24/07/2023

കേരളം ആര് ഭരിക്കുമെന്ന് താനും ബി ജെ പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്

 


കോട്ടയം: (www.kvartha.com 01.05.2021) കേരളം ആര് ഭരിക്കുമെന്ന് താനും ബി ജെ പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ സ്ഥാനാര്‍ഥിയുമായ പി സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂഞ്ഞാറില്‍ അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടി താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ആര് ഭരിക്കുമെന്ന് താനും ബി ജെ പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്
Aster mims 04/11/2022 പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ലെന്ന കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ തന്നെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യുഡിഎഫിന് 68 സീറ്റും എല്‍ഡിഎഫിന് 70 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു,

Keywords:  PC George says he and the BJP will decide who will rule Kerala, Kottayam,P.C George, BJP, Politics, Congress, BJP, Assembly-Election-2021, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia