SWISS-TOWER 24/07/2023

PC Chacko | ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് ശശി തരൂര്‍, അസൂയ കൊണ്ടാണോ പാര്‍ടി അദ്ദേഹത്തെ അവഗണിക്കുന്നതെന്നറിയില്ല; എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പിസി ചാക്കോ

 


കണ്ണൂര്‍: (www.kvartha.com) ശശി തരൂര്‍ വന്നാല്‍ എന്‍സിപി അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണു ശശി തരൂര്‍ എന്ന് പറഞ്ഞ ചാക്കോ എന്നാല്‍ ഇതു മനസ്സിലാക്കാത്ത ഏക പാര്‍ടിയും കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തി. അസൂയ കൊണ്ടാണോ കോണ്‍ഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നതെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Aster mims 04/11/2022

PC Chacko | ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് ശശി തരൂര്‍, അസൂയ കൊണ്ടാണോ പാര്‍ടി അദ്ദേഹത്തെ അവഗണിക്കുന്നതെന്നറിയില്ല; എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പിസി ചാക്കോ

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് തരൂര്‍ പറഞ്ഞതു രാഷ്ട്രീയ പക്വതയ്ക്ക് ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഒരു അഭിപ്രായം പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ആര്‍ക്കെങ്കിലും കഴിയുമോ എന്നും ചാക്കോ ചോദിച്ചു. ശശി തരൂരിനെ കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരുമെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

Keywords: PC Chacko welcomes Shashi Tharoor to NCP, Kannur, News, Politics, Congress, NCP, Shashi Taroor, Criticism, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia