ഏറനാടന്‍ തമാശ: ടി.കെ. ഹംസയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പി.ബി
Jul 23, 2012, 15:15 IST
ADVERTISEMENT
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ അനുചിതമായ പരാമര്‍ശമടങ്ങിയ വിവാദ പ്രസംഗം നടത്തിയ മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ടി കെ ഹംസക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു. വി എസ് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പി.ബി തീരുമാനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് സൂചന. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം സ്ഥാപകരില്‍ ഒരാളുമായ അച്യുതാനന്ദനെതിരെ ഒരു ജൂനിയര്‍ നേതാവായ ഹംസ നടത്തിയ പരാമര്‍ശം പാര്‍ട്ടി ചിട്ടകള്ക്കെതിരാണെന്നാണ് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
സി.പി.എം കേരളഘടകത്തില്‍ വിഭാഗീയത ആളിക്കത്തുമ്പോഴാണ് എരിതീയില്‍ എണ്ണ പകരുന്നത് പോലെ ഹംസ സന്ദര്‍ഭത്തിന് യോജിക്കാത്ത പരാമര്‍ശങ്ങള്‍ വി.എസിനെതിരെ ചൊരിഞ്ഞത്. തനിക്കെതിരെ ഹംസ നടത്തിയ പരാമര്‍ശത്തെ വി.എസ് കടുത്തഭാഷയിലാണ് തിരിച്ചടിച്ചത്. ഹംസയും വി.എസും തമ്മിലുള്ള പ്രസ്താവനയെ ചൊല്ലി രാഷ്ട്രീയ രംഗം ചൂട്പിടിക്കുമ്പോഴാണ് ഹംസ നടത്തിയത് ഒരു ഏറനാടന്‍ തമാശയാണെന്ന് പിണറായി വിശേഷിപ്പിച്ചത്.

Keywords : Kerala, Thiruvananthapuram, CPM, V.S Achuthanandan, T.K. Hamza
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.