ഏ­റ­നാ­ടന്‍ ത­മാ­ശ: ടി.കെ. ഹം­സ­യ്‌­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന് പി.ബി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏ­റ­നാ­ടന്‍ ത­മാ­ശ: ടി.കെ. ഹം­സ­യ്‌­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന് പി.ബി
തി­രു­വ­നന്ത­പുരം : പ്ര­തിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതി­രെ അ­നു­ചി­തമാ­യ പ­രാ­മര്‍­ശ­മ­ട­ങ്ങിയ വിവാദ പ്രസം­ഗ­ം ന­ടത്തി­യ മുന്‍ മ­ന്ത്രിയും സി.പി.എം സംസ്ഥാ­ന ക­മ്മി­റ്റി­യം­ഗ­വുമായ ടി കെ ഹംസക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ നിര്‍­ദ്ദേ­ശിച്ചു. വി എ­സ് ക­ഴി­ഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്­ തീരുമാനം.

പി.ബി തീരുമാനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ­ട്ട് തി­ങ്ക­ളാഴ്­ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെ­യ്­തു­വെ­ന്നാ­ണ് സൂച­ന. മ­ു­തിര്‍­ന്ന ക­മ്മ്യൂ­ണി­സ്റ്റ് നേ­താവും സി.പി.എം സ്ഥ­ാപ­ക­രില്‍ ഒ­രാ­ളുമാ­യ അ­ച്യു­താ­ന­ന്ദ­നെ­തി­രെ ഒ­രു ജൂ­നി­യ­ര്‍ നേ­താവാ­യ ഹം­സ ന­ടത്തി­യ പ­രാ­മര്‍­ശം പാര്‍­ട്ടി ചി­ട്ട­കള്‍­ക്കെ­തി­രാ­ണെ­ന്നാ­ണ് വി.എ­സ് കേ­ന്ദ്ര ക­മ്മി­റ്റി­ക്ക് നല്‍കി­യ പ­രാ­തി­യില്‍ പ­റ­യു­ന്നത്.

സി.പി.എം കേ­ര­ള­ഘ­ട­ക­ത്തില്‍ വി­ഭാ­ഗീ­യ­ത ആ­ളി­ക്ക­ത്തു­മ്പോ­ഴാ­ണ് എ­രി­തീ­യില്‍ എ­ണ്ണ പ­ക­രുന്ന­ത് പോലെ ഹം­സ സ­ന്ദര്‍­ഭ­ത്തി­ന് യോ­ജി­ക്കാ­ത്ത പ­രാ­മര്‍­ശ­ങ്ങള്‍ വി.എ­സി­നെ­തി­രെ ചൊ­രി­ഞ്ഞത്. ത­നി­ക്കെ­തി­രെ ഹം­സ ന­ടത്തി­യ പ­രാ­മര്‍ശ­ത്തെ വി.എ­സ് ക­ടു­ത്ത­ഭാ­ഷ­യി­ലാ­ണ് തി­രി­ച്ച­ടി­ച്ചത്. ഹം­സയും വി.എസും ത­മ്മി­ലു­ള്ള പ്ര­സ്­താ­വന­യെ ചൊല്ലി രാ­ഷ്ട്രീ­യ രം­ഗം ചൂ­ട്­പി­ടി­ക്കു­മ്പോ­ഴാ­ണ് ഹം­സ ന­ട­ത്തിയ­ത് ഒ­രു ഏ­റ­നാ­ടന്‍ ത­മാ­ശ­യാ­ണെ­ന്ന് പി­ണ­റാ­യി വി­ശേ­ഷി­പ്പി­ച്ചത്.

Keywords : Kerala, Thiruvananthapuram, CPM, V.S Achuthanandan, T.K. Hamza 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia