എം.എല്‍.എ ഫ­ണ്ടി­ലൂടെ ന­ട­ക്കു­ന്ന­ത് 66.83 ല­ക്ഷം രൂ­പ­യു­ടെ പ്ര­വൃ­ത്തി: പി.ബി അ­ബ്ദുര്‍ റ­സാഖ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.എല്‍.എ ഫ­ണ്ടി­ലൂടെ ന­ട­ക്കു­ന്ന­ത് 66.83 ല­ക്ഷം രൂ­പ­യു­ടെ പ്ര­വൃ­ത്തി: പി.ബി അ­ബ്ദുര്‍ റ­സാഖ്
കാസര്‍­കോട് : എം.എല്‍.എ ഫ­ണ്ടില്‍ നി­ന്നും ഒ­രു രൂപ പോലും ചി­ല­വ­ഴി­ച്ചി­ട്ടി­ല്ലെ­ന്ന വി­മര്‍ശ­നം യാ­ഥാര്‍ത്ഥ്യം മ­ന­സി­ലാ­കാ­തെ­യാ­ണെ­ന്ന് മ­ഞ്ചേ­ശ്വ­രം എം.എല്‍.എ പി.ബി അ­ബ്ദുര്‍ റ­സാ­ഖ് വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

ക­ഴി­ഞ്ഞ ഏ­പ്രില്‍ മാ­സ­ത്തില്‍ വിക­സ­ന ഫ­ണ്ടില്‍ നി­ന്ന് 1,23,33,288 രൂ­പ­യു­ടെ പ­ദ്ധ­തി­കള്‍ ഭ­ര­ണാ­നു­മ­തി­ക്കാ­യി ജില്ലാ ക­ല­ക്ടര്‍­ക്ക് നല്‍­കു­കയും ഇ­തില്‍ 66,88,288 രൂ­പ­യു­ടെ പ­ദ്ധ­തി­കള്‍­ക്ക് ഭ­ര­ണാ­നുമ­തി ല­ഭി­ച്ച് പ്ര­വര്‍­ത്തി­കള്‍ ന­ട­ന്നു­വ­രു­ന്ന­താ­യി രേ­ഖ­കള്‍ സ­ഹി­തം പി.ബി അ­ബ്ദുര്‍ റ­സാ­ഖ് പ­റ­ഞ്ഞു.

75 ല­ക്ഷം രൂ­പ­യാ­യി­രു­ന്ന എം.എല്‍.എ ഫ­ണ്ട് ഒ­രു­കോ­ടി­യാ­ക്കി ഉ­യര്‍­ത്തി­യി­ട്ടുണ്ട്. അ­ടു­ത്ത വര്‍ഷ­ത്തെ ഫ­ണ്ടില്‍ നിന്നു­പോലും തു­ക ചി­ല­വ­ഴി­ക്കാന്‍ ഭ­ര­ണാ­നുമ­തി നല്‍കി­യ സാ­ഹ­ച­ര്യ­ത്തില്‍ ഇ­പ്പോ­ഴു­ണ്ടാ­യി­ട്ടു­ള്ള പ്ര­ചര­ണം അ­ടിസ്ഥാ­ന ര­ഹി­ത­മാ­ണെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

വര്‍­ക്ക് പൂര്‍­ത്തി­യാ­ക്കി പെ­യ്‌­മെന്റ് നല്‍­കി­യാല്‍ മാ­ത്ര­മേ തു­ക ചി­ല­വ­ഴി­ച്ച­താ­യി ക­ല­ക്ടര്‍­ക്ക് റി­പ്പോര്‍­ട്ട് നല്‍­കാന്‍ ക­ഴി­യു­ക­യുള്ളൂ. വി­വ­ര­വകാ­ശ നി­യ­മ പ്ര­കാ­രം ല­ഭി­ച്ച ക­ണ­ക്കു­കള്‍ ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാണ്. ത­ന്റെ നിര്‍ദ്ദേ­ശ പ്ര­കാ­രം പ്ര­വര്‍­ത്തി­കള്‍­ക്ക് ഭ­ര­ണാ­നുമ­തി ല­ഭി­ക്കു­കയും പ­ണി ന­ട­ക്കു­ന്നി­ല്ലെന്നും തെ­ളി­യി­ച്ചാല്‍ അ­പ്പോള്‍ മ­റുപ­ടി പ­റ­യാ­മെ­ന്ന് പി.ബി അ­ബ്ദുര്‍ റ­സാ­ഖ് കൂ­ട്ടി­ച്ചേര്‍ത്തു.

രൂ­ക്ഷമാ­യ കു­ടി­വെ­ള്ള­ക്ഷാ­മം നേ­രി­ടു­ന്ന മ­ണ്ഡ­ല­ത്തി­ലെ 39 പ്ര­ദേ­ശ­ങ്ങ­ളില്‍ കു­ഴല്‍­കി­ണര്‍ കു­ഴി­ക്കു­ന്ന­തി­ന് 29.43 ല­ക്ഷം രൂ­പയും വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങ­ളില്‍ ഐ.ടി വി­ദ്യാ­ഭ്യാ­സം പ്ര­ത്സാ­ഹി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി 60 ക­മ്പ്യൂ­ട്ടര്‍ നല്‍­കു­ന്ന­തി­ന് 14.40 ല­ക്ഷം രൂ­പയും കായി­ക വി­ദ്യാ­ഭ്യാ­സ­ത്തി­ന് ഹേ­രൂര്‍ സ്­കൂ­ളില്‍ ഗ്രൗ­ണ്ട് നിര്‍­മ്മി­ക്കു­ന്ന­തി­ന് ര­ണ്ട് ല­ക്ഷം രൂ­പയും മ­ണ്ഡ­ല­ത്തി­ലെ വി­വിധ റോ­ഡു­കള്‍ ഗ­താഗ­ത­യോ­ഗ്യ­മാ­ക്കു­ന്ന­തി­ന് 21 ല­ക്ഷം രൂ­പ­യു­ടെയും ഭ­ര­ണാ­നുമ­തി ല­ഭി­ച്ച് പ്ര­വര്‍­ത്തി ന­ട­ക്കു­ന്നുണ്ട്. യു.ഡി.എ­ഫ് സര്‍­ക്കാര്‍ അ­ധി­കാ­ര­ത്തില്‍ വ­ന്ന ശേ­ഷം 50ല­ക്ഷം രൂ­പ­ മു­ഖ്യ­മ­ന്ത്രി­യു­ടെ ദു­രി­താ­ശ്വാ­സ നി­ധി­യില്‍ നി­ന്നും ജ­ന­ങ്ങള്‍­ക്ക് ധ­ന­സ­ഹാ­യം കൊ­ടു­ക്കാന്‍ സാ­ധി­ച്ചി­ട്ടു­ണ്ട്.

എം.എല്‍.എ­യു­ടെ വിക­സ­ന ഫ­ണ്ട് വിനി­യോ­ഗി­ക്കാ­തെ ത­ന്നെ 75 കോ­ടി­യോ­ളം രൂ­പ­യു­ടെ വിക­സ­ന പ­ദ്ധ­തി­കള്‍ ന­ട­പ്പി­ലാ­ക്കാന്‍ സാ­ധി­ച്ചി­ട്ടുണ്ട്. വ­സ്­തു­ത ഇ­താ­യി­രി­ക്കെ നാ­ടിനും പാര്‍­ട്ടിക്കും വേ­ണ്ടാ­ത്ത ഇ­റ­ക്കുമ­തി നേ­താ­ക്ക­ളു­ടെ വി­ല­കു­റ­ഞ്ഞ ആ­രോ­പ­ണ­ങ്ങള്‍ ജ­ന­ങ്ങള്‍ ത­ള്ളി­ക്ക­ള­യ­മെ­ന്ന് വി­ക­സ­ന­ത്തി­ന് തുര­ങ്കം വെ­ക്കു­ന്ന ഇത്ത­രം പ്ര­സ്­താ­വ­ന­കള്‍ നേ­താ­ക്കള്‍ പിന്‍­വ­ലി­ക്ക­ണ­മെന്നും അ­ബ്ദുര്‍ റ­സാ­ഖ് ആ­വ­ശ്യ­പ്പെ­ട്ടു.

എം.എ.എല്‍ കൂ­ടു­തല്‍ സ­മ­യവും വി­ദേ­ശ­ത്താ­ണെ­ന്ന ബി­ജെ­പി നേ­താവ് കെ. സു­രേ­ന്ദ്ര­ന്റെ ആ­രോ­പ­ണം അ­ടിസ്ഥാ­ന ര­ഹി­ത­മാ­ണ്. ഇ­ത് തെ­ളി­യി­ക്കാന്‍ സു­രേ­ന്ദ്രന്‍ ത­യ്യാ­റാ­ക­ണ­മെന്നും എം.എല്‍.എ ആ­വ­ശ്യ­പ്പെട്ടു. എം.എല്‍.എ ആ­കു­ന്ന­തി­ന് വള­രെ കാ­ലം മു­മ്പ് ത­ന്നെ ഗള്‍­ഫില്‍ ബി­സി­ന­സു­ള്ള ആ­ളാ­ണ് താ­നെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ത്തു.

മൂ­ത്ത­മ­കളും കു­ടും­ബവും ഗള്‍­ഫില്‍ സ്ഥി­ര­താ­മ­സ­വു­മാണ്. എം.എല്‍.എ ആ­യ­തി­നു­ശേ­ഷം മ­ക­ളു­ടെ പ്ര­സ­വ സം­ബ­ന്ധ­മാ­യി താനും കു­ടും­ബവും ഒ­രു ത­വ­ണ­മാ­ത്ര­മാ­ണ് ഗള്‍­ഫ് യാ­ത്ര ന­ട­ത്തി­യത്. ഈ സമ­യം നാ­ലു ദി­വ­സ­മാ­ണ് ഗള്‍­ഫില്‍ ത­ങ്ങി­യത്. എല്ലാ വര്‍­ഷവും ഉം­റ നിര്‍­വ്വ­ഹി­ക്കു­ന്ന താന്‍ ഈ വര്‍­ഷവും ഉം­റ നിര്‍­വ്വ­ഹി­ച്ച് ഖ­ത്തര്‍ വ­ഴി തി­രി­ച്ചു­വ­രി­ക­യാ­ണ് ചെ­യ്­തത്. ഇ­തി­നെ­കു­റി­ച്ച് സര്‍­ക്കാര്‍ അ­ന്വേ­ഷ­ണ ന­ട­ത്തു­ക­യാ­ണെ­ങ്കില്‍ അ­തി­നെ സ്വാഗ­തം ചെ­യ്യു­മെന്നും അ­ബ്ദുര്‍ റ­സാ­ഖ് കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Press meet, P.B.-Abdul-Razzaq MLA 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia