എം.എല്‍.എ ഫണ്ടിലൂടെ നടക്കുന്നത് 66.83 ലക്ഷം രൂപയുടെ പ്രവൃത്തി: പി.ബി അബ്ദുര്‍ റസാഖ്
Jul 14, 2012, 13:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന വിമര്‍ശനം യാഥാര്‍ത്ഥ്യം മനസിലാകാതെയാണെന്ന് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വികസന ഫണ്ടില്‍ നിന്ന് 1,23,33,288 രൂപയുടെ പദ്ധതികള്‍ ഭരണാനുമതിക്കായി ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും ഇതില്‍ 66,88,288 രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ച് പ്രവര്‍ത്തികള്‍ നടന്നുവരുന്നതായി രേഖകള്‍ സഹിതം പി.ബി അബ്ദുര്‍ റസാഖ് പറഞ്ഞു.
75 ലക്ഷം രൂപയായിരുന്ന എം.എല്‍.എ ഫണ്ട് ഒരുകോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ഫണ്ടില്‍ നിന്നുപോലും തുക ചിലവഴിക്കാന്‍ ഭരണാനുമതി നല്കിയ സാഹചര്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ക്ക് പൂര്‍ത്തിയാക്കി പെയ്മെന്റ് നല്കിയാല് മാത്രമേ തുക ചിലവഴിച്ചതായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് കഴിയുകയുള്ളൂ. വിവരവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ്. തന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുകയും പണി നടക്കുന്നില്ലെന്നും തെളിയിച്ചാല്‍ അപ്പോള്‍ മറുപടി പറയാമെന്ന് പി.ബി അബ്ദുര്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മണ്ഡലത്തിലെ 39 പ്രദേശങ്ങളില്‍ കുഴല്‍കിണര്‍ കുഴിക്കുന്നതിന് 29.43 ലക്ഷം രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐ.ടി വിദ്യാഭ്യാസം പ്രത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 60 കമ്പ്യൂട്ടര്‍ നല്‍കുന്നതിന് 14.40 ലക്ഷം രൂപയും കായിക വിദ്യാഭ്യാസത്തിന് ഹേരൂര്‍ സ്കൂളില്‍ ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപയും മണ്ഡലത്തിലെ വിവിധ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് 21 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ച് പ്രവര്‍ത്തി നടക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 50ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജനങ്ങള്‍ക്ക് ധനസഹായം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.
എം.എല്‍.എയുടെ വികസന ഫണ്ട് വിനിയോഗിക്കാതെ തന്നെ 75 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ നാടിനും പാര്‍ട്ടിക്കും വേണ്ടാത്ത ഇറക്കുമതി നേതാക്കളുടെ വിലകുറഞ്ഞ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയമെന്ന് വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം പ്രസ്താവനകള്‍ നേതാക്കള്‍ പിന്‍വലിക്കണമെന്നും അബ്ദുര്‍ റസാഖ് ആവശ്യപ്പെട്ടു.
എം.എ.എല്‍ കൂടുതല്‍ സമയവും വിദേശത്താണെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഇത് തെളിയിക്കാന്‍ സുരേന്ദ്രന് തയ്യാറാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ ആകുന്നതിന് വളരെ കാലം മുമ്പ് തന്നെ ഗള്‍ഫില്‍ ബിസിനസുള്ള ആളാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്തമകളും കുടുംബവും ഗള്‍ഫില്‍ സ്ഥിരതാമസവുമാണ്. എം.എല്‍.എ ആയതിനുശേഷം മകളുടെ പ്രസവ സംബന്ധമായി താനും കുടുംബവും ഒരു തവണമാത്രമാണ് ഗള്‍ഫ് യാത്ര നടത്തിയത്. ഈ സമയം നാലു ദിവസമാണ് ഗള്‍ഫില്‍ തങ്ങിയത്. എല്ലാ വര്‍ഷവും ഉംറ നിര്‍വ്വഹിക്കുന്ന താന്‍ ഈ വര്‍ഷവും ഉംറ നിര്‍വ്വഹിച്ച് ഖത്തര്‍ വഴി തിരിച്ചുവരികയാണ് ചെയ്തത്. ഇതിനെകുറിച്ച് സര്‍ക്കാര്‍ അന്വേഷണ നടത്തുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അബ്ദുര്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Press meet, P.B.-Abdul-Razzaq MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.