വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് വയനാട്; പഴേരി വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന്
Aug 3, 2021, 20:37 IST
സുല്‍ത്താന്‍ ബത്തേരി: (www.kasrgodvartha.com 03.08.2021) നഗരസഭ പഴേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വോടെടുപ്പ്. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. വോടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ പോസിറ്റീവാകുന്നവര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കുമാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികള്‍ ആഗസ്റ്റ് 10 ന് വിതരണം ചെയ്യും. 12 നാണ് വോടെണ്ണല്‍.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോടര്‍മാരായ സര്‍കാര്‍, അര്‍ധ സര്‍കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിംഗ് സ്റ്റേഷനില്‍ പോയി വോട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കും.
തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കമീഷന്‍ നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥലം മാറ്റാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകുന്ന പക്ഷം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ സ്ഥലം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താതെ മേലധികാരികള്‍ നിര്‍ത്തിവെക്കേണ്ടതാണ്.
Keywords: Kerala, Wayanad, By-election, COVID-19, District Collector, Pazheri ward by-election on August 11th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.