Found Dead | എസ് ബി ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പഴയങ്ങാടിയില്‍ എസ് ബി ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എസ് ബി ഐ കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ ദിവ്യയെ(37) ആണ് അടുത്തിലയിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | എസ് ബി ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിലയിലെ എം ശങ്കരന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. ഏകമകള്‍ നവതേജ.

പഴയങ്ങാടി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റു മോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയി ലേക്ക് മാറ്റി.

Keywords: Pazhayangadi: SBI employee found dead at her husband's house, Kannur, News, Found Dead, SBI Employee, Police, Inquest, Postmortem, Medical College, Mortuary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia