Arrested | പഴയങ്ങാടിയിലെ പോക്സോ കേസിലെ പിടികിട്ടാപ്പുളളി റിമാന്‍ഡില്‍
Jan 15, 2024, 22:19 IST
പയ്യന്നൂര്‍: (KVARTHA) മുംബൈ പൊലീസ് പിടികൂടിയ പോക്സോ കേസിലെ പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പഴയങ്ങാടി പൊലീസിന് കൈമാറിയ പഴയങ്ങാടിയിലെ പോക്സോ കേസ് പ്രതിയെ പയ്യന്നൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
മാട്ടൂല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുനീസ് പാലക്കോടനെയാണ് (25)പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. പയ്യന്നൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 2018-ലാണ് കേസിനാസ്പദമായ സംഭവം.
വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും മാട്ടൂലിലെ വീട്ടിലെത്തിച്ച് പ്രതിയായ മുനീസും സുഹൃത്തായ പണ്ടാരത്തോട്ടത്തില്‍ ഷിനോസും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടര്‍ന്ന് പൊലീസ് കേസെടുത്തപ്പോള്‍ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരെ വാറന്‍ഡ് പുറപ്പെടുവിപ്പിച്ചിരുന്നുവെങ്കിലും രണ്ടുവര്‍ഷം മുന്‍പ് കോടതി ലുക് ഔട് നോടീസ് പുറത്തിറക്കിയിരുന്നു.
Keywords: Pazhayangadi POCSO case Accused remanded, Kannur, News, POCSO, Arrested, Molestation, Complaint, Remanded, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.