Accidental Death | പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട ഓടോ റിക്ഷയില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു
Jun 27, 2023, 17:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പഴയങ്ങാടി: (www.kvartha.com) പാപ്പിനിശേരിയില്‍ കെ എസ് ടി പി റോഡില്‍ നിയന്ത്രണം വിട്ട ഓടോ റിക്ഷയില്‍ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു. പള്ളിക്കരയിലെ കെ വി റഉഫാണ് (42)ദാരുണമായി മരിച്ചത്. പഴയങ്ങാടി പാലത്തിന് സമീപംവെച്ച് പള്ളിക്കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിക്കരയിലെ പരേതരായ ബപ്പന്റകത്ത് മൊ യ്യിന്‍കുട്ടി - സൈനബ ദമ്പതികളുടെ മകനാണ്.
കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം പള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ചൊവ്വാഴ്ച ഉച്ചയോടെ കബറടക്കി. ഭാര്യ: ചെറുകുന്ന് പാടിയില്‍ സ്വദേശിനി നസീറ. മക്കള്‍: ഹിദ റത്ത്, ഹയ. സഹോദരങ്ങള്‍: കബീര്‍ (കുവൈത് ), മുബശീര്‍, റഹീം, റഹിമ, റഫീന.
Keywords: News, Kerala, Kerala-News, Accident-News, Pazhayangad, Accidental Death, Died, Road Accident, Auto Rikshaw, Pazhayangadi: Man dies in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

